0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 628
ചെയ്തോ അല്ലെങ്കിൽ ഇതിലും വലിയ പണി ഞങൾ തരും എന്റെ ശബ്ദം ഉയർന്നു. അപ്പോളും അവള് ഒന്ന് അനങുക പോലും ചെയ്യാതെ അവിടെ നിന്നു. ദിയ : എന്നാല് ശെരി. ഡാ ചേർക്കാ... നീ ഇവളെ ഉമ്മ വച്ചോ... ആരും നിന്നെ ഒന്നും ചെയ്യില്ല. അവള് ആണ് ഇങ്ങനെ എന്ന് വിജാരിച്ചപ്പോ ഇവൻ അതിനും മുകളിൽ ആണ്.അവളുടെ കൂടെ ഇങ്ങനെ അനങ്ങാതെ ഒരു പ്രതിമയെ പോലെ നിൽക്കുന്നു.എനിക്ക് അത് കണ്ട് കലി കയറി. ദിയ: ഡാ റോഷാ... പുതിയ പിള്ളേർ അല്ലേ . അതാണ് നമ്മൾ പറഞ്ഞത് ചെയ്യാൻ ഇത്ര മടി. നമ്മൾ പറഞ്ഞത് കേട്ടില്ല എങ്കിൽ എന്താ ഉണ്ടാവുക എന്ന് അവന് ഒന്ന് സ്നേഹ പൂർവ്വം പറഞ്ഞ് മനസ്സിലാക്കി കൊടുക്ക്... ആൽ തറയിൽ നിന്ന് റോഷൻ ചാടി ഇറങ്ങി അവന്റെ കോളറിൽ പിടിച്ച് കൊടുത്തു മൂക്ക് നോക്കി ഒന്ന്. അവന് അടി കൊടുത്തത് കണ്ടപ്പോൾ ആ പെൺകുട്ടി പേടിച്ച് വിറച്ചു. പക്ഷേ അടി കൊണ്ട ഇവൻ നിന്ന സ്ഥലത്ത് നിന്ന് അനങിയില്ല. മുക്കിൽ നിന്ന് ചോര ഇറ്റ് വീഴുന്നുണ്ട്. ഒപ്പം കണ്ണും നിറഞ്ഞ് കരയുന്നും ഉണ്ട്. ദിയ: അയ്യേ... ദേ ഡാ കരയുന്നു. മായ: വിട്ട് കള. കരച്ചിൽ കേസ് ആണ്. നമുക്ക് വേറെ കുറ്റി പിടിക്കാ... ദിയ: ഡാ ചേർക്കാ... നേരെ ക്ലാസ്സിലേക്ക് വിട്ടോ.... നിന്നെ ഞങൾ പിന്നെ എടുത്ത് കൊള്ളാം. നിറയാർണ്ണ കണ്ണുകളും ആയി അവൻ നടന്നു നീങ്ങി.
അന്നത്തെ എന്റെ സ്വഭാവം വച്ച് നോക്കുമ്പോൾ ഞാൻ കരയിപ്പിച്ച കൊറേ പേരിൽ ഒരാൾ മാത്രം ആണ് ഇവൻ. കുറച്ച് പേരെ റാഗ് ചെയ്തു ക്ലാസ്സിൽ കയറി. വേറെ ഒന്നും അല്ല. ഇൗ പിരീഡ് ഇന്ദു മിസ്സിന്റെ ക്ലാസ്സ് ആണ്. റോഷനും മനുവും ആ ക്ലാസ്സിൽ നിന്ന് മുങ്ങാൻ സമ്മതിക്കില്ല. അത് എന്താണ് എന്ന് ഇനി പ്രത്യേകം പറയേണ്ട എന്ന് തോനുന്നു.? കുറച്ച് കഴിഞ്ഞപ്പോ ക്ലാസ്സിലേക്ക് ഒരു പയ്യൻ കേറി വന്നു. അതേ രാവിലെ റാഗ് ചെയ്ത ആ പയ്യൻ തന്നെ.വേറെ കോളജിൽ നിന്ന് ട്രൻസർ ആയി വന്നത് ആണ്. ടീച്ചർ: പുതിയ അഡ്മിഷൻ ആണല്ലേ... " ആ...'" " നിന്റെ പേരെന്താ...'" "നിധിൻ" അങ്ങനെ അവന്റെ പേരും കേട്ടു. പുതിയ പിള്ളേർ വന്നാൽ എല്ലാ ടീച്ചേഴ്സ് ചെയ്യുന്ന കലാ പരിപാടിയും കഴിഞ്ഞ് അവനെ സീറ്റിൽ ഇരിക്കാൻ വിട്ടു.

💬 Comments

View all comments