Chapter Title : ആ ഒരു വിളിക്കായ്?[Demon king]
അവനെ എന്റെ മാറോട് അണച്ചു.
എന്റെ ശബ്ദം കേട്ട് എന്റെ കൂട്ടുകാരും ക്ലാസ്സിലെ കുട്ടികളും അവിടെ എത്തി. എനിക്ക് ആരെയും ശ്രദ്ധിക്കാൻ പറ്റിയില്ല.അവനെ ചേർത്ത് പിടിച്ച് അലറി അലറി കരഞ്ഞു. ഇതിന് മുമ്പ് ഞാൻ കരഞ്ഞിട്ടില്ല.ഒരാളുടെ മുന്നിൽ വച്ച് കരയുന്നത് തന്നെ എനിക്ക് വെറുപ്പാണ്. പക്ഷേ ഇൗ സഹജാര്യതിൽ ഞാൻ എന്നെ തന്നെ മറന്ന് പോയി
'" എഴുന്നേൽക്ക് നിധീ.... എന്നെ വിട്ട് പോവല്ലേ... I need you man.... I need you every moment in my life..............'"
അവന്റെ മൃത ദേഹം മാറോട് അണച്ചു ഞാൻ അലറി കരഞ്ഞു. എന്റെ തയ്യാറെടുപ്പുകൾ ഒക്കെ ഒറ്റ നിമിഷം കൊണ്ട് തകർന്നു തരിപ്പണം ആയി.ആരൊക്കെയോ എന്നെ പിടിച്ച് എഴുന്നേൽക്കാൻ നോക്കി. ഞാൻ അവനെ പിടി വിടാതെ ഇറുക്കി കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ഞാൻ എന്നെ തന്നെ മറക്കുന്ന അവസ്ഥ.
മായയും ആനും എന്നെ ബലമായി പിടിച്ച് മാറ്റി. ആരൊക്കെയോ അവനെ എടുത്ത് പുറത്തേക്ക് കൊണ്ട് പോയി.ആരൊക്കെയോ എന്നെ വന്നു സമാധാനപ്പെടുതുന്നുണ്ട് എന്നാല് അവനെ കാണണം എന്ന് പറഞ്ഞ് ഞാൻ അലറി കരഞ്ഞു. വേറെ രക്ഷ ഇല്ല എന്ന് മനസ്സിലാക്കിയ എന്റെ കൂട്ടുകാർ അവനെ കൊണ്ടുപോയ ഹോസ്പിറ്റലിൽ കൊണ്ടുപോയി.
പോസ്റ്റ്മാർട്ടം നടന്നു കൊണ്ടിരിക്കുകയാണ് ആണ്. വീട്ടിൽ നിന്നും ആരും വന്നിട്ടില്ല . പോസ്റ്റ് മാർട്ടം കഴിഞ്ഞാൽ ബോഡി വീട്ടിലേക്ക് അയച്ചാൽ മതി എന്ന് അവന്റെ അച്ഛൻ പറഞ്ഞു എന്ന്. എന്റെ കൂട്ടുകാരോട് ഒരാള് പറയുന്നത് ഞാൻ കേട്ടു. ഒരു ഓഫ് ആക്കിയ യന്ത്രത്തെ പോലെ ഞാൻ ആ
💬 Comments
View all comments