0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 1.7K
വരാന്തയിൽ നിന്നു. ഒരു വികാരവും ഇല്ലാതെ. എന്റെ പെരുമാറ്റത്തിൽ എന്റെ കൂട്ടുകാരും വല്ലാതെ ഭയന്നിരുന്നു. എല്ലാ പ്രോസിജിയരും കഴിഞ്ഞ് അവനെ ആംബുലൻസിൽ കയറ്റി. ഞാനും ആനും മായയും ആംബുലൻസിൽ അവന്റെ ഒപ്പം കയറി. മനുവും റോഷനും ജീപില് വരാം എന്ന് പറഞ്ഞു. ഒന്നും പറയാനോ കേൾക്കാനോ എനിക്ക് സാധിക്കുന്നില്ല. കലങ്ങിയ കണ്ണുകളാൽ അവന്റെ കയ് മുറുകെ പിടിച്ച് അവന്റെ ഒപ്പം ഒരു ജഡം ആയി ഞാനും ഇരുന്നു.
മായ എന്നെ കുലുക്കി വിളിച്ചപ്പോൾ ആണ് അവന്റെ വീട് എത്തി എന്ന് ഞാൻ അറിയുന്നത്. ആരൊക്കെയോ അവനെ പിടിച്ചിറക്കി. നേരെ കൊണ്ടുപോയി വീടിന്റെ ഉള്ളിൽ കിടത്തി. ആൻ എന്നെ പിടിച്ച് പുറത്ത് ഇറക്കി. പേരിന് വീടിന്റെ മുന്നിൽ പന്തലും കസേരയും ഒക്കെ ഇട്ടിട്ടുണ്ട്. അധികം ആൾക്കാർ ഒന്നും ഇല്ല. ചിലർ എന്നെ കണ്ടിട്ട് എന്തോക്കെയോ പറയുന്നു. യാന്ത്രികമായി ഞാൻ ആ വീടിന്റെ ഉള്ളിൽ കയറി. ചന്ദന തിരിയും വിളക്കും കത്തിച്ച് വച്ച് അതിന്റെ അടുത്തായി ഒരു അനാഥ ശവം പോലെ അവനെ കിടതിയിരിക്കുന്നു.എന്നെ അവന്റെ അടുത്ത് ഇരുത്തി ആനും മായയും എന്റെ രണ്ട് സൈഡ് ആയി ഇരുന്നു. കുറച്ച് കഴിഞ്ഞ് ഞാൻ ചുറ്റിനും ഒന്ന് കണ്ണോടിച്ചു. മൂന്ന് പേര് മുഖത്ത് കള്ള സങ്കടം കാണിച്ച് നിൽക്കുന്നു. ആരാണെന്ന് എനിക്ക് ആരും പറഞ്ഞ് തരേണ്ട അവശ്യം വന്നില്ല. ജിതിൻ ,ജിതിലാ പിന്നെ അവന്റെ അച്ഛൻ അല്ല രണ്ടാൻ അച്ഛൻ. സ്വത്തുക്കൾ ഒക്കെ കിട്ടുമല്ലോ എന്ന ഭാവത്തിൽ അച്ഛനും പുച്ഛവും സന്തോഷവും ഉള്ള രീതിയിൽ ജിതിലയും നിൽക്കുന്നു. പക്ഷേ ജിതിൻ. അവന്റെ

💬 Comments

View all comments