Chapter Title : ആ ഒരു വിളിക്കായ്?[Demon king]
നോട്ടം എന്റെയും എന്റെ കൂട്ടുകാരികളുടെയും രഹസ്യ ഭാഗത്തേക്ക് ആണെന്ന് മനസ്സിലാക്കാൻ അധികം ബോധത്തിന്റെ ആവശ്യം വേണ്ടി വന്നില്ല.
''' ഞാൻ ഒക്കെ മരിച്ചാൽ ആരാ കരയാൻ ഉള്ളത്. എനിക്ക് നിങ്ങള് ഒക്കെ അല്ലേ ഉള്ളൂ. ഞാൻ മരിച്ചാൽ ചേച്ചി കരയുമോ....""
അവൻ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ഓടി എത്തി. അതിന്റെ കാടിന്യതിൽ എന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി.
അധിക സമയം എനിക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല. ഒരു പൊട്ടി കരചിലൂടെ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു അവിടെ നിന്നും ഞാൻ എഴുന്നേറ്റു. അവർ മൂന്ന് പേരുടേയും കാരണം അടിച്ച് ഓരോന്ന് പൊട്ടിച്ച് ഞാൻ അവിടെ നിന്നും ഇറങ്ങി. അതെങ്കിലും ചെയ്തില്ലെങ്കിൽ നിതിൻ പൊറുതാലും ദൈവം പൊറുക്കില്ല.
റോഷന്റെ കയ്യിൽ നിന്നും ജീപിൻെറ കീ പിടിച്ച് വാങ്ങി ശര വേഗത്തിൽ അവിടുന്ന് പാഞ്ഞു. വണ്ടി വന്ന് നിർത്തിയത് എന്റെ വീട്ടിൽ ആണ്. നേരെ അമ്മയെ തേടി അടുക്കളയിൽ പോയി. അവിടെ എന്തോ ഉണ്ടാക്കുക ആണ് അമ്മ. അടക്കി പിടിച്ച കണ്ണ് നീരും ചാടിച്ച് കൊണ്ട് അമ്മയുടെ പിന്നിൽ പോയി കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മ തിരിഞ്ഞ് എന്റെ രണ്ടു കവിളും സ്നേഹത്തോടെ പിടിച്ചു.
'" എന്താ പോന്നു.... എന്താ പറ്റിയെ.... അമ്മയുടെ പൊന്ന് എന്തിനാ കരയാണത്....'"
സ്നേഹവും പരിഭവവും അലിഞ്ഞ് ചേർന്ന ആ ചോദ്യത്തിന് മുന്നിൽ കണ്ണീരിന്റെ ദൈർഖ്യം ഇരട്ടി ആയി. ഞാൻ ആ കാലുകളിൽ വീണ് അലയടിച്ചു കരഞ്ഞു
'" സോറി അമ്മ...... എന്നോട് ക്ഷമിക്ക് അമ്മ......
അമ്മ എന്നെ വാരി എടുത്ത് ആ നെഞ്ചില് കിടത്തി.
💬 Comments
View all comments