Chapter Title : ആ യാത്രയിൽ [ആൽബി]
"
ഒന്നുല്ല.ഒരു കാര്യം ചോദിക്കട്ടെ.
ചോദിക്ക്.
ഒരു ഗ്ലാസ് വെള്ളം കിട്ടുവോ?
അത്രേയുള്ളോ.ഇപ്പൊ കൊണ്ട് വരാം
അവർ തന്ന വെള്ളം ഞാൻ ഒറ്റയിറക്കിന് കുടിച്ചു.ആ ബോട്ടിൽ കാലിയായി.
തനിക്ക് പോവാൻ സമയം ആയോ. ബോട്ടിൽ തിരികെ നൽകുമ്പോൾ ആന്റി ചോദിച്ചു.
എന്നാ ഞാൻ അങ്ങോട്ട് പോയാലോ. ഇറങ്ങിയെക്കുവാ.......
അല്പം സംസാരിച്ചിട്ട് പോവാടോ. ഇരിക്ക്.
ഓഹ്......
പരിചയപ്പെട്ടപ്പോൾ തൊട്ട് ശ്രദ്ധിക്കുകയാ.താൻ എന്നെപ്പറ്റി ഇതുവരെ ഒന്നും ചോദിച്ചില്ല.ഒരു പരിചയോം ഇല്ലാത്ത എന്റെ കൂടെ താൻ എന്ത് ധൈര്യത്തിലാ വന്നെ?
അത്......
വെയിറ്റ്......
തന്നെ എനിക്ക് വേണമെങ്കിൽ ട്രാപ് ചെയ്യാം.
എന്റെ ദൈവമേ..... ഞാൻ മനസ്സിൽ പറഞ്ഞു.
ബോയ്സിന് ചെയ്യാൻ കഴിയുന്ന ഏത് കാര്യവും ഗേൾസിനും ചെയ്യാൻ കഴിയും.ഇന്ന് മാത്രം അല്ല,എന്നും. പിന്നെ ബസിൽ മാത്രം അല്ല സ്ത്രീക്ക് സെപ്പറേറ്റ് സീറ്റ്..... അങ്ങ് ജയിലിലും ഉണ്ട്.
ഞങ്ങൾ വിചാരിച്ചാലും നടക്കും.ഇത്ര എളുപ്പം നടക്കില്ല എന്നെയുള്ളൂ.
നിങ്ങൾ വിചാരിച്ചാൽ നടക്കും. മാക്സിമം റേപ്പ് ചെയ്യാൻ സാധിക്കും. പക്ഷെ നിങ്ങൾ വിചാരിച്ചത് നടക്കണം എങ്കിൽ അത് ഞങ്ങൾ തന്നെ വിചാരിക്കണം.
ഓഹ്......
ഞാൻ ഇങ്ങനെ ഓപ്പൺ ആയിട്ട് സംസാരിക്കും.കുഴപ്പമില്ലല്ലൊ?
ഞാൻ ഓപ്പണിന്റെ മരാ.....കയ്യിൽ അടിക്ക്.....
അവർ ഒന്ന് ചിരിച്ചു.എന്നിട്ട് തുടർന്നു. "തന്നെ ആദ്യം കണ്ടപ്പൊ ഞാൻ കരുതി താൻ ഒരലമ്പനാണെന്ന്. ഇന്ന് ഓഫീസിൽ നിന്ന് വഴക്കുണ്ടാക്കി ലീവ് എടുത്തു പോരുവാരുന്നു.ആകെ ടെൻഷൻ അടിച്ചു ഭ്രാന്തായി വരുമ്പഴാ അതാ ഒരുത്തൻ നിന്ന് ദേഹത്തു തട്ടുന്നു. തട്ടല് കൂടിയപ്പൊ ദേഷ്യം വന്നു.തന്നെ നോക്കിയപ്പോ താനീ ലോകത്ത് അല്ലാത്തമാതിരി നിൽക്കുന്നു. അറിഞ്ഞിട്ടാണോ അറിയാതെ ആണോ എന്നറിയില്ലല്ലൊ.ഇനി തന്നോടു ഞാൻ എന്തേലും പറഞ്ഞാ കേട്ടപടി ബസിലിരിക്കുന്നവർ തന്നെ എടുത്തിട്ടങ്ങു തല്ലും.അതും ഞാൻ തന്നെ കാണണം.പിന്നെയൊരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി അങ്ങ് ക്ഷമിച്ചു.തന്നോട് രണ്ടെണ്ണം പറയാൻ വേണ്ടിത്തന്നെയാ അവിടെ ഇരിക്കാൻ പറഞ്ഞത്.പിന്നെ തന്നോട് സംസാരിച്ചപ്പഴാ മനസിലായത് ഞാൻ കരുതിയ ആളെ അല്ലെന്ന്."അവർ പറഞ്ഞു നിർത്തി.
ഒരു ചെറിയ മൗനത്തിന് ശേഷം അവർ തുടർന്നു."ഞാൻ ആളുകളെ മനസിലാക്കുന്നതിന്റെ പ്രശ്നാ. ഒരുപാട് പ്രോബ്ലംസ് ഒക്കെയുള്ള ആളാ ഞാൻ. ആരോടും സംസാരിക്കില്ല.പെട്ടന്ന് ദേഷ്യപ്പെടും. വെറുതെ വഴക്കുണ്ടാക്കും
💬 Comments
View all comments