0%

Chapter Title : ആ യാത്രയിൽ [ആൽബി]

Author : alby Read All Parts 163

ഇതൊക്കെയാ എന്നെക്കുറിച്ച് എല്ലാരും പറയുന്നത്.ശരിയാ ഒന്ന് ക്ഷമിച്ചിരുന്നെങ്കിൽ ഇന്നത്തെപ്പോലെ പല പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നു.

ഇന്നത്തെ ആഫ്റ്റർനൂൺ അടിപൊളി ആയിരുന്നു.കുറച്ചു മണിക്കൂർ ആണെങ്കിലും ബസില്,കോഫീ ഷോപ്പില്,ഓട്ടോയില്.. ഞാൻ കംഫർട്ടബിൾ ആയിരുന്നു.ഞാൻ നന്നായി ആസ്വദിച്ചു.ഇന്നെനിക്ക് നല്ലൊരു ഫ്രണ്ടിനെ കിട്ടിയ ദിവസമാ. ഒരു ഫ്രണ്ട്... ബ്രദർ... നിന്നെയെനിക്ക് ഇഷ്ട്ടമായി"

അവർ പറഞ്ഞു നിർത്തിയതും അവരുടെ ഫോൺ റിങ് ചെയ്തു. "ഒരു മിനിറ്റ്... ഇപ്പൊ വരാം"അവർ പോയി കാൾ അറ്റൻഡ് ചെയ്തു. അപ്പുറം റെസ്പോൺസ് കിട്ടാതെ അവർ ഹലോ എന്ന് പറഞ്ഞുകൊണ്ട് ഹാളിലേക്ക് വരുമ്പോൾ ഞാൻ റെസ്പോണ്ട് ചെയ്തു.കാര്യം മനസിലായതും അവർ ഒന്നും മിണ്ടാതെ സോഫയിലിരുന്നു. അവർക്ക് പിടികിട്ടിയിരിക്കും എനിക്ക് എവിടെവച്ച് നമ്പർ കിട്ടിയെന്ന്. ഞാൻ പതിയെ എണീറ്റു.ഒരു ഏറ്റു പറച്ചിൽ എന്നപോലെ അവരൊട് പറഞ്ഞുതുടങ്ങി

"ഞാൻ പറഞ്ഞത് ഒക്കെ സത്യമായിരുന്നു.പക്ഷെ എന്റെ ഉദ്ദേശം തെറ്റായിരുന്നു"

അവരെന്നെയൊന്ന് ചുഴിഞ്ഞുനോക്കിയിട്ട് തുടർന്നു. "തന്റെയടുത്ത് എനിക്ക്‌ ഈ നിമിഷം വരെ ഒന്നും തോന്നിയിട്ടില്ല. ഇനിയങ്ങനെ തോന്നിക്കൂടാ എന്നൊന്നും ഇല്ല.നോ ഗ്യാരന്റി. അതിനൊന്നും ഒരു ഗ്യാരന്റിയും ഇല്ല. പക്ഷെ സാഹചര്യം,സാഹചര്യം അതാണല്ലോ എവിടുത്തെയും വില്ലൻ

ഞാന്..... ഞാനും ആന്റിയെക്കുറിച്ചു കരുതിയതൊക്കെ തെറ്റാ.അതാ ഞാനും കൂടുതലൊന്നും ചോദിക്കാഞ്ഞെ.പിന്നെ സാഹചര്യം വില്ലൻ ആവുന്നത് പോലെ സൗന്ദര്യം, അതും ഒരു വില്ലനാ.

എന്താടോ സൗന്ദര്യം?അതൊരു ഫേക്ക് അല്ലെ.നമ്മൾ സൗന്ദര്യം ഉണ്ട് എന്ന് കരുതുന്ന ഒരാളുടെയടുത്ത് പത്തു മിനിറ്റ് സംസാരിച്ചാൽ അതൊന്നും ഒന്നുമല്ലാതായിപ്പോകും. പക്ഷെ ചിലരുടെയടുത്ത് സംസാരിക്കുംതോറും അയാളുടെ സൗന്ദര്യം കൂടിക്കൊണ്ടിരിക്കും. എനിക്ക്‌ തന്നിൽ അതാണ്‌ ഫീൽ ചെയ്തത്.ഞാൻ വിചാരിക്കുന്നു ഒരാളുടെ സൗന്ദര്യം അയാളുടെ സ്വഭാവത്തിലാണ് എന്ന്.

ചേതൻ ഭഗത്ത്‌ പറഞ്ഞത് പോലെ നമ്മുടെ ബന്ധം ഒരു എഗ്രിമെന്റാ. റേസിങ് കാറിൽ ഇരിക്കാം,പക്ഷെ അത്‌ ഓടിക്കാൻ പാടില്ല.ഏത്രകാലം റേസിങ് കാറിൽ ഇങ്ങനെ ഓടിക്കാതെയിരിക്കാൻ പറ്റുമെന്ന് ഞാനൊന്ന് നോക്കട്ടെ.

ആന്റി പതിയെ തലയാട്ടിച്ചിരിച്ചുകൊണ്ട് താടിക്ക് കൈ കൊടുത്തു.അവരെഴുന്നെറ്റ് എനിക്ക് അരികിലേക്ക് വന്നു.

പെട്ടെന്നാണ് അത്‌ സംഭവിച്ചത്.ഒരു കാര്യത്തിനും ഒരു ഗ്യാരന്റിയും ഇല്ലന്ന് ആന്റി പറഞ്ഞത് സത്യാ. വണ്ടി ഓടിക്കാതെ വണ്ടിക്കകത്തിരുന്നാലും വരേണ്ടത് വരികതന്നെ ചെയ്യും. ***** പെട്ടന്ന് ലിനോ വണ്ടിയൊതുക്കി. ജിമിൽ ചാടിയിറങ്ങി റോഡിന്റെ വക്കിലേക്ക്

💬 Comments

View all comments