Chapter Title : ആ യാത്രയിൽ [ആൽബി]
നിന്നു.അതോടെ കുടിച്ച കള്ളും പറഞ്ഞ കഥയും പഴശിയുടെ വാളോട് കൂടി പുറത്തേക്ക് വന്നു. സംഭവിച്ചതെല്ലാം നല്ലതിന്,ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് ആണൊ എന്നറിയണ്ടേ???? """""""വേണം""""""""
ക്ലൈമാക്സിൽ എന്താണ് സംഭവിച്ചു കാണുക എന്ന് വെറുതെ ജിമിൽ തന്റെ കൂട്ടുകാരോട് ചോദിച്ചു.അവർ പറഞ്ഞ മറുപടി..... ഹോ......
ലിനോ:നീ വാള് വക്കണ ടൈമിംഗ് കണ്ടപ്പൊ ഞാൻ വിചാരിച്ചു പണി തിരിച്ചാ കിട്ടിയെന്ന്.
നിനക്ക് അങ്ങനെ തോന്നിയോ?
ഹേയ് ചുമ്മാ..... കല്യാണത്തിന് പോയിട്ട് ബിരിയാണി കഴിക്കാതെ വന്ന ചരിത്രം നമുക്കില്ലല്ലൊ.
ബോണി സാറിനോടാ????
തിരക്കായത് കൊണ്ട് നീ നാടൻ അടിച്ചു പൊന്നുകാണും.ബിരിയാണി കഴിക്കാൻ ഇനിയും സമയം ഉണ്ടല്ലോ.
നിധിഷേ..... നിനക്കൊ??
എന്നാലും സച്ചിനെ തെണ്ടികൾ പുറത്താക്കിയില്ലേ.....ചെറ്റകൾ....
നീ നിർത്തിക്കോ നിധി.നീയെന്താ പറയാൻ പോണേന്ന് എനിക്കറിയാം.
"എടാ എന്നിട്ട് നിനക്ക് കിട്ടിയോ?" നിധീഷിന്റെ വായും പൊത്തിപ്പിടിച്ചു ബോണി ചോദിച്ചു.
"എന്നിട്ടെന്നാ ഉണ്ടായേ?പറയെടാ? കിട്ടിയോ???"ലിനോ ജിമിലിന്റെ താടിയിൽ ഒന്ന് തട്ടി.
അതിന് അവൻ കൊടുത്ത മറുപടി ഒരു ചോദ്യമായിരുന്നു.അത് ഞാനും ചോദിക്കുന്നു. "വാട്ട് യു വാണ്ട് ടു എക്സ്പെക്ട്?" ***** അവന്റെ ചോദ്യത്തിന് ഒരുത്തരം, അതവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല. പക്ഷെ അവർക്കുള്ള ഉത്തരം അവിടെയുണ്ട്.ഷിമോഗയിൽ ജോഗ് ഫാൽസിന്റെ പരിസരത്ത് അവരെയും കാത്തു നിൽക്കുന്നുണ്ട്. അവരുടെ ചോദ്യത്തിനുള്ള ഉത്തരം.
അവരുടെ യാത്ര ഷിമോഗയോട് അടുക്കുന്നു.വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് വാഹനങ്ങൾക്ക് വിലക്ക് ആണ്.അതുകൊണ്ട് തന്നെ താഴെ പാർക്കിങ്ങിൽ വണ്ടിയുമിട്ട് അവർ ആ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു.
സഹ്യാദ്രി മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അവർ ആ വെള്ളച്ചാട്ടത്തിന് മുന്നിൽ എത്തി നിൽക്കുന്നു.സഹ്യന്റെ കത്തുന്ന പച്ചപ്പിനെയും കീറിമുറിച്ചുകൊണ്ട് ശരാവതി നദി ആഴങ്ങളിലേക്ക് കുതിച്ചുചാടുന്നു.ആ സൗന്ദര്യം ആസ്വദിച്ചവർ അങ്ങനെ നിന്നു.ഒന്ന് അവിടെ ഇറങ്ങണമെന്നും അതിൽ ഒരു കുളി പാസാക്കണമെന്നും അവർക്കുണ്ട്,പക്ഷെ അതിന്റെ വന്യ ഭാവം അവരുടെ ആഗ്രഹത്തിനുമേൽ കടിഞ്ഞാണിട്ടു.
"പോട്ടെ ബോണിസാറെ.........നമ്മള് ഒന്നുടെ വരുന്നേ.അന്നീ വെള്ളച്ചാട്ടം മെലിഞ്ഞിരിക്കും.വിശദമായിത്തന്നെ നമ്മുക്ക് കുളിച്ചിട്ട് പോകാം"ജിമിൽ അവന്റെ പുറത്ത് തട്ടി.അതെ സമയം അവന്റെ പുറത്ത് ഒരു കയ്യമർന്നു.
ജിമിൽ തിരിഞ്ഞു നോക്കി.ആളെ കണ്ട് അവൻ ചിരിച്ചുകൊണ്ട് ഒന്ന് ആലിംഗനം ചെയ്തു.ഒന്നും പിടികിട്ടാതെ,എന്താ സംഭവം എന്ന് മനസിലാവാതെ മുഖത്തോട് മുഖം നോക്കുന്ന തന്റെ
💬 Comments
View all comments