0%

Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Author : Kambikathakal Read All Parts 529

അച്ഛന്റെ ചോദ്യം കേട്ടതും അവൾ കുലുങ്ങി ചിരിച്ചുകൊണ്ടു പറഞ്ഞു.

"ഒന്നുല്ല അച്ചേ വെറുതെ സമയം പോകാൻ"

"ഹാ  അതേതായാലും നന്നായി "

രാഘവൻ കണ്ണട ഒന്നുകൂടി അമർത്തി വച്ചു പിന്നെയും ഫോണിലേക്ക് മുഖം പൂഴ്ത്തി.

രേവതി ഇതൊക്കെ കണ്ട് സഹികെട്ടു കെട്ടിയോനെ കലിപ്പോടെ നോക്കി.

അത് കണ്ടതും രാഘവൻ ഒന്ന് ചൂളി പോയി.

"ഇതെന്താ കുറേ നേരമായല്ലോ രണ്ടും കൂടി കഥകളി കാണിക്കുന്നു എന്തൂട്ടാ സംഭവം? "

അത് കേട്ടതും രാഘവനും രേവതിയും ഒരുപോലെ ഞെട്ടി

"അത്.... പി.... പി.... ന്നെ"

രാഘവൻ കിടന്ന് വിക്കുന്നത് കണ്ട് രേവതിക്ക് ചിരിയിളകി.

ദിയ അപ്പോഴും ഫോണിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.

ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടിൽ അവൾ ഇരുന്നു.

"പറ രാഘവേട്ടാ"

രേവതി ഉച്ചത്തിൽ പറഞ്ഞു.

"ഞാനോ... നീ പറയുന്നോ? "

രാഘവന്റെ പകപ്പ്‌ കണ്ട് കലിപ്പോടെ രേവതി അയാളെ നോക്കി.

അത് കണ്ടതും അദ്ദേഹം മുഖം താഴ്ത്തി.

"ഇങ്ങനൊരു പേടി തോണ്ടൻ മനുഷ്യൻ.. മോളെ വസൂ കാര്യം വേറൊന്നുമല്ല,  ആ ബ്രോക്കർ ഇന്ന് ഇവിടെ വന്നിരുന്നു"

"എന്തിന്? "

വാസുകിയ്ക്ക് എന്തോ പന്തികേട് മണത്തു.

"അത് അങ്ങേരുടെ കയ്യിൽ നല്ലൊരു കൂട്ടരുടെ ആലോചന ഉണ്ടെന്ന്... ചെറുക്കൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് പോലും. നല്ല തറവാട് ഉയർന്ന സാമ്പത്തികം. അവരുടെ ഫാമിലിയെ ഒക്കെ നിന്റെ അച്ഛന് അറിയാന്ന്. നിന്നെ കണ്ട് അവർക്ക് ഒരുപാട് ഇഷ്ട്ടായിന്ന്"

രേവതി  പറഞ്ഞു നിർത്തി.

"ഇഷ്ട്ടപെട്ടു എന്നോ അതിനു എന്നെ എപ്പോ അവര്  കണ്ടത്? "

വാസുകി ഞെട്ടലോടെ ചോദിച്ചു.

"നിന്റെ അച്ഛനല്ലേ ആള്... മോള്

💬 Comments

View all comments