Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]
വഴി തിരിച്ചു പോയി.
കുട്ടിളോട് ബഹളം വയ്ക്കാതെ ഇരിക്കണമെന്ന് പറഞ്ഞു കൊണ്ട് അവൻ ക്ലാസ് റൂം വിട്ട് വെളിയിലേക്കിറങ്ങി.
ഗ്രൗണ്ടിലൂടെ ഓഫീസിലേക്ക് നടക്കവെ HM തന്നെ തിരക്കിനിന്റെ കാരണം ചികഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ആദിയുടെ മനസ്.
സ്റ്റെപ്പ്സ് കയറി ഓഫീസ് റൂമിലേക്കെത്തിയ ആദി HM ന്റെ ക്യാബിനുള്ളിലേക്ക് എത്തി നോക്കി.
അവിടെ ഒരു സ്ത്രീയും പുരുഷനും HM ന് മുമ്പിൽ ഇരിക്കുന്നതിനാൽ പെട്ടെന്ന് അങ്ങോട്ട് കയറണോ വേണ്ടയോ എന്ന സംശയം ഉടലെടുത്തു.
ക്യാബിനു പുറത്ത് ആദിശങ്കറിന്റെ തല കണ്ടതും HM അവനെ കൈകാട്ടി വിളിച്ചു.
ആദി വിനയകുനിതനായി ക്യാബിനുള്ളിലേക്ക് കയറി.
"ഇതാണ് ഞാൻ പറഞ്ഞ ആദി ശങ്കർ.. ഹൈ സ്കൂളിലെ ഫിസിക്സ് ടീച്ചറാണ്. കൂടാതെ ഇവിടുത്തെ എക്കോ ക്ലബിന്റെ ചുമതല സാറാണ് വഹിക്കുന്നത്.ആദി സാർ ഇത് വാസുകി..... കേരളത്തിലെ അറിയപ്പെടുന്ന ജേണലിസ്റ്റാണ് സാറിന് അറിയുമായിരിക്കും അല്ലേ? "
HM മുഖം വെട്ടിച്ചു ആദിയെ നോക്കി പറഞ്ഞു.
വാസുകി എന്ന പേര് കേട്ടതും ഞെട്ടലോടെ ആ പെൺകുട്ടിയുടെ മുഖത്തേക്ക് ആദി തുറിച്ചു നോക്കി.
ഒരു പാട് കാണാൻ ആഗ്രഹിച്ച ആ വെള്ളാരം കണ്ണുകൾ വീണ്ടും കൺനിറയെ കാണാൻ സാധിച്ച നിമിഷത്തെ അവൻ നന്ദിയോടെ സമരിച്ചു.
തന്റെ ദേവിയെ ഒരു നോക്ക് കണ്ട ഭക്തനെ പോലെ അവൻ ധന്യനായി.
ദേവീചൈതന്യമുള്ള ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ അവന് സാധിച്ചില്ല.
വാസുകിയ്ക്കും മറിച്ചായിരുന്നില്ല അവസ്ഥ.
ആദിയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിൽ അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
ആദിയും അവളെ മതിമറന്ന് നോക്കിക്കൊണ്ട് പുഞ്ചിരിച്ചു.
"സാർ എനിക്ക് ആദിയുമായി പരിചയമുണ്ട്. ഞങ്ങൾ സുഹൃത്തുക്കൾ ആണ്
💬 Comments
View all comments