0%

Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Author : Kambikathakal Read All Parts 540

സ്ഥലത്തേക്ക് ഓടിപ്പോയി.

അവൻ പോയതും വാസുകി ആദിയുടെ മുഖത്തേക്ക് നോക്കി.

പൊടുന്നനെ അവൻ തല വെട്ടിച്ചതും ഇത്രയും നേരം ആദി തന്നെയും നോക്കി നിൽക്കുവായിരുന്നുവെന്ന് വാസുകിയ്ക്ക് പിടി കിട്ടി.

അവൾ പുറത്തേക്ക് വന്ന ചിരി കഷ്ടപ്പെട്ട് ഒതുക്കിക്കൊണ്ട് പറഞ്ഞു.

"പോകാം മാഷെ"

"ആം "

ആദിശങ്കർ തലയാട്ടി സമ്മതിച്ചു. അവർ ഇരുവരും പച്ചക്കറി തോട്ടം സ്ഥിതി ചെയ്യുന്നിടത്തേക്ക് നടന്നു.

അപ്പോഴും അവർക്കിടയിൽ മൗനം വിദ്വാനു ഭൂഷണം ആയിരുന്നു.

അവസാനം സഹികെട്ട് വാസുകി ഇടപെട്ടു.

എന്താ ആദി മാഷെ ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും കാണിക്കുന്നില്ലല്ലോ എന്നോട് "

അവൾ നിസംഗതയോടെ അവനെ നോക്കി.

അവളോടൊട്ടി ചേർന്ന് കിടക്കുന്ന ചുവന്ന ഷർട്ടും നീല ജീൻസും മോഡേൺ ലുക്ക് അവൾക്ക് സമ്മാനിക്കുന്നതായി അവന് തോന്നി.

ഇളം കാറ്റേറ്റ് മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകൾ ഒതുക്കി വയ്ക്കാൻ അവൾ പ്രയാസപ്പെട്ടു.

"അയ്യോ അതു കൊണ്ടല്ല.. പെട്ടെന്ന് വീണ്ടും കണ്ടപ്പോൾ സർപ്രൈസ് ആയി പോയി അതാ"
ആദി ശരവേഗത്തിൽ പറഞ്ഞു തീർത്തു.

"ഓഹോ അപ്പൊ സർപ്രൈസ് ആവണമെങ്കിൽ വീണ്ടും എന്നെ ഒന്നൂടി കാണാൻ മാഷ് ആഗ്രഹിച്ചു എന്നല്ലേ അതിനർത്ഥം? "

ചുണ്ട് കടിച്ചു പിരിച്ച് ചിരിയോടെ വാസുകി അവനെ നോക്കി പറഞ്ഞു.

പറ്റി പോയ നാക്കു പിഴ അപ്പോഴാണ് ആദി തിരിച്ചറിഞ്ഞത്.

അവൻ ഇളിഭ്യനായി മുന്നോട്ട് നടന്നു വാസുകിക്ക് പിടി കൊടുക്കാതെ....

സ്കൂൾ അന്തരീക്ഷം നന്നായി ആസ്വദിക്കാൻ തുടങ്ങിയതും വാസുകിയക്ക് വല്ലാതെ നൊസ്റ്റു അടിച്ചു തുടങ്ങി.

അവൾ പഴയ സ്കൂൾ കോളേജ് കാലഘട്ടത്തിലേക്ക് കടന്നു പോയി.

നൊസ്റ്റു അടിച്ച് നടക്കുന്നതിനിടെ

💬 Comments

View all comments