0%

Chapter Title : ആദി ദി ടൈം ട്രാവലർ [ചാണക്യൻ]

Author : Kambikathakal Read All Parts 312

ഒറ്റ നടത്തം അങ്ങട് നടന്നോ... "

ബസ്റ്റാന്റിൽ ഇരുന്ന കുട്ടികൾ പരസ്പരം മുഖാമുഖം നോക്കി. പിന്നെ എന്തൊക്കെയോ  അടക്കം പറഞ്ഞു. ഓട്ടോ ചേട്ടന്റെ പ്രഖ്യാപനം കേട്ടതും ആദി കാറ്റ് പോയ ബലൂൺ പോലെ അവിടെ ചുരുണ്ടിരുന്നു.

HM ഒരു ചൂടൻ ആയോണ്ട് ഇന്നത്തെ ദിവസം ഏകദേശം പോയി കിട്ടിയെന്നു അവനു  ഉറപ്പ് ഉണ്ടായിരുന്നു. ബാഗ് കയ്യിൽ പിടിച്ചു അവൻ റോഡിലേക്ക് ഇറങ്ങി നിന്നു.

റിട്ടേൺ പോകുന്ന ഏതേലും ഓട്ടോകൾ ആയിരുന്നു അവന്റെ ലക്ഷ്യം. ഒന്ന് രണ്ട് ഓട്ടോയ്ക്ക് കൈ നീട്ടിയെങ്കിലും അവ നിർത്താതെ പോയി.

അതിന്റെ ദേഷ്യം നിലത്തു കിടക്കുന്ന കല്ലിലേക്ക് അവൻ അമർത്തി തൊഴിച്ചുകൊണ്ട് തീർത്തു. ഈ സമയം ദൂരെ നിന്നും പാഞ്ഞു വന്ന സ്കൂട്ടി വെടിച്ചില്ലുപോലെ അവനെ മറി കടന്നു പോയി.

ആ സമയം ഗട്ടറിലേക്ക് അതിന്റെ ടയർ കയറിയിറങ്ങിയതും കുഴിയിൽ കിടന്നിരുന്ന മലിന ജലം ആദിയുടെ ദേഹത്തേക്ക് ഊക്കിൽ തെറിച്ചു.

തന്റെ പുത്തൻ ലൈറ്റ് കളർ ബ്ലു ഷർട്ടിൽ ചെളി തെറിച്ചു വീണത് കണ്ട് ആദിക്ക് പൊട്ടി കരയുവാൻ തോന്നി. കൈകൊണ്ട് ദേഹത്തേക്ക് തെറിച്ച ചളി കൈകൊണ്ട് തട്ടി കളഞ്ഞു അവൻ കോപത്തോടെ ആ വണ്ടിയെ നോക്കി.

അല്പം മുന്നിലേക്ക്  ചെന്നു നിർത്തിയ സ്കൂട്ടി റോഡിൽ നിന്നും വട്ടം കറങ്ങി റിട്ടേൺ അടിച്ചു അവന്റെ സമീപത്തേക്ക് വന്നു. അല്പം ഭയത്തോടെ അവൻ പിന്നിലേക്ക് മാറി നിന്നു.

ആദിയുടെ സമീപത്തേക്ക് വന്ന സ്കൂട്ടി പൊടുന്നനെ നിന്നു. അത് ഓടിച്ചുകൊണ്ടിരുന്ന ആള് ആക്‌സിലേറ്ററിൽ രണ്ട് പിടി പിടിച്ച ശേഷം വണ്ടി ഓഫ് ചെയ്തു.

ജാക്കറ്റും പാന്റ്സും അണിഞ്ഞ ഹെൽമെറ്റ്‌ പതുക്കെ തലയിൽ നിന്നും ഊരി. അതിൽ നിന്നും താഴേക്ക് ഉതിർന്ന മുടിയിലേക്കാണ് അവന്റെ കണ്ണുകൾ പതിഞ്ഞത്.

നല്ല കറുത്ത് ഇട തൂർന്ന മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു ഒതുക്കി വച്ചു അവൾ ക്ഷമാപണത്തോടെ അവനെ നോക്കി.

"സോറി "

അവളുടെ ശബ്ദ മാധുരിയും മാൻപേട മിഴികളും തേനൂറുന്ന പവിഴ ചുണ്ടുകളും മൂക്കുത്തിയും ആദിയുടെ മനസ്സിലേക്ക് ഒറ്റ നോട്ടത്തിൽ തന്നെ  തറഞ്ഞു കയറി.

തന്റെ ഹൃദയമിടിപ്പ് ക്രമേണ വർധിക്കുന്ന പോലെ അവനു തോന്നി. കണ്ണിമ ചിമ്മാതെ അവൻ അവളെ ഉറ്റു നോക്കി.

"സോറി ചേട്ടാ.. കുറച്ചു ബിസി ആയിരുന്നു. ഞാൻ ശ്രദ്ധിച്ചില്ലാട്ടോ. ഈ വെള്ളം കൊണ്ടു അത് കഴുകി കളയുമോ പ്ലീസ്"

അവളുടെ വാക്കുകൾ കേട്ടതും കാതിൽ ചെറിയൊരു കുളിർമ വിടരുന്നപോലെ അവനു

💬 Comments

View all comments