Chapter Title : ആദി ദി ടൈം ട്രാവലർ [ചാണക്യൻ]
തോന്നി.
"ചേട്ടാ ഇതാ വെള്ളം"
ആ പെൺകുട്ടി വെള്ളം നിറച്ച കുപ്പി അവനു നേരെ നീട്ടി.
"ഓഹ് ആഹ് താങ്ക്സ്. "
പെട്ടെന്ന് ഞെട്ടി സ്വബോധത്തിലേക്ക് വന്ന ആദി മറുപടി പറഞ്ഞു. അവൾ അവനെ നോക്കി പുഞ്ചിരിച്ചു കാണിച്ചു.
ആദി അത് ശ്രദ്ധിച്ചെങ്കിലും അവളെ മൈൻഡ് ആക്കാതെ ഷർട്ട് വൃത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അത് കണ്ടതും ആ പെൺകുട്ടിയുടെ മുഖം മങ്ങി.
ആദി കുപ്പിയിലെ വെള്ളം ഉപയോഗിച്ചു ഷർട്ടിലെ ചളി പൂർണമായും തുടച്ചുമാറ്റി. കുപ്പിയിൽ അടപ്പ് ഇട്ടു മുറുക്കിയ ശേഷം അവൻ അവൾക്ക് നേരെ അത് നീട്ടി.
അവൾ കുപ്പി തിരികെ വാങ്ങി ബാഗിൽ തിരുകി കയറ്റി വച്ചു. അതിനു ശേഷം അവനെ പാളി നോക്കി.
"എങ്ങോട്ടാ പോകണ്ടേ.. പറഞ്ഞാൽ ഞാൻ ഡ്രോപ്പ് ചെയ്യാം"
ചളി തെറിപ്പിച്ചതിനുള്ള പരിഹാരമായി അവൾ ചോദിച്ചു.
"കുഴപ്പമില്ല.. ഞാൻ നടന്നോളാം"
ആദി അവളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
"വന്ന് കേറ് മാഷേ വല്യ ജാഡ കാട്ടാതെ "
അവൾ സ്കൂട്ടി ഓൺ ചെയ്തു ആക്‌സിലേറ്ററിൽ തിരിച്ചുകൊണ്ടിരുന്നു.
വേറെ വഴിയൊന്നുമില്ലാത്തതിനാൽ ആദി അതിൽ കയറാൻ നിർബന്ധിതനായി.
അവൻ ചുറ്റും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം സ്കൂട്ടിയുടെ പിൻസീറ്റിൽ കയറിയിരുന്നു. ആദി കയറിയെന്ന് ഉറപ്പ് വരുത്തിയ ശേഷം ആ പെൺകുട്ടി സ്കൂട്ടി വട്ടം കറക്കി മുന്നോട്ടേക്ക് എടുത്തു.
ഭയന്നു പോയ ആദി വീഴാതിരിക്കാൻ മുറുകെ പിടിച്ചിരുന്നു. അവൾ ഉത്സാഹത്തോടെയും മെയ് വഴക്കത്തോടെ യും കുഴിയിലും ഗട്ടറിലും വീഴാതെ അസാമാന്യ വേഗത്തിൽ വണ്ടി പായിച്ചു.
പൊതുവേ സ്പീഡ് അൽപ്പം പേടിയുള്ള ആദി ഭയന്ന് വിറച്ച് വണ്ടിയിൽ അള്ളിപ്പിടിച്ചിരുന്നു. ഈരേഴ് പതിനാല് ലോകവും ഇതിനിടയിൽ അവൻ കണ്ടു.
ഭയം കാരണം അവൻ വിളിക്കാത്ത ദൈവങ്ങളില്ല, ജപിക്കാത്ത നാമങ്ങളില്ല.
പേടിയും മുഖത്തു ശക്തമായി ക്ഷതമേല്പിക്കുന്ന കാറ്റും കാരണം അതിന്റെ അനന്തരഫലം അനുഭവിച്ചത് അവന്റെ മിഴികൾ ആയിരുന്നു.
അവ നിയന്ത്രണം ഭേദിച്ച് അവന്റെ കവിളിലൂടെ ഒഴുകി പുതിയ സഞ്ചാരപഥം കണ്ടെത്തി.
ആദി വർക്ക് ചെയ്യുന്ന സ്കൂളിന്റെ മുൻപിൽ എത്തിയതും അവൻ അവൾക്ക് പുറകിൽ നിന്നു കൈ കൊണ്ടു ആംഗ്യം കാണിച്ചു.
ആ പെൺകുട്ടി സ്കൂട്ടി പൊടുന്നനെ ബ്രേക്ക് ചെയ്തു. നിയന്ത്രണം വിട്ടുപോയ ആദി വീഴാനായി മുന്നോട്ട് ആഞ്ഞതും അവളുടെ ജാക്കറ്റിന്റെ ഇടയിലുള്ള കാണുന്ന പിൻ കഴുത്തിൽ അറിയാതെ അവന്റെ ചുണ്ടുകൾ അമർന്നു
"സ്സ്സ്സ്സ്"
കുഞ്ഞു ശീല്ക്കാരം അവളുടെ കഴുത്തിൽ നിന്നും
💬 Comments
View all comments