0%

Chapter Title : ആദി ദി ടൈം ട്രാവലർ [ചാണക്യൻ]

Author : Kambikathakal Read All Parts 314

ജലം ആദിയുടെ ദേഹത്തേക്ക് ഊക്കിൽ തെറിച്ചു.

തന്റെ പുത്തൻ ലൈറ്റ് കളർ ബ്ലു ഷർട്ടിൽ ചെളി തെറിച്ചു വീണത് കണ്ട് ആദിക്ക് പൊട്ടി കരയുവാൻ തോന്നി. കൈകൊണ്ട് ദേഹത്തേക്ക് തെറിച്ച ചളി കൈകൊണ്ട് തട്ടി കളഞ്ഞു അവൻ കോപത്തോടെ ആ വണ്ടിയെ നോക്കി.

അല്പം മുന്നിലേക്ക്  ചെന്നു നിർത്തിയ സ്കൂട്ടി റോഡിൽ നിന്നും വട്ടം കറങ്ങി റിട്ടേൺ അടിച്ചു അവന്റെ സമീപത്തേക്ക് വന്നു. അല്പം ഭയത്തോടെ അവൻ പിന്നിലേക്ക് മാറി നിന്നു.

ആദിയുടെ സമീപത്തേക്ക് വന്ന സ്കൂട്ടി പൊടുന്നനെ നിന്നു. അത് ഓടിച്ചുകൊണ്ടിരുന്ന ആള് ആക്‌സിലേറ്ററിൽ രണ്ട് പിടി പിടിച്ച ശേഷം വണ്ടി ഓഫ് ചെയ്തു.

ജാക്കറ്റും പാന്റ്സും അണിഞ്ഞ ഹെൽമെറ്റ്‌ പതുക്കെ തലയിൽ നിന്നും ഊരി. അതിൽ നിന്നും താഴേക്ക് ഉതിർന്ന മുടിയിലേക്കാണ് അവന്റെ കണ്ണുകൾ പതിഞ്ഞത്.

നല്ല കറുത്ത് ഇട തൂർന്ന മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു ഒതുക്കി വച്ചു അവൾ ക്ഷമാപണത്തോടെ അവനെ നോക്കി.

"സോറി "

അവളുടെ ശബ്ദ മാധുരിയും മാൻപേട മിഴികളും തേനൂറുന്ന പവിഴ ചുണ്ടുകളും മൂക്കുത്തിയും ആദിയുടെ മനസ്സിലേക്ക് ഒറ്റ നോട്ടത്തിൽ തന്നെ  തറഞ്ഞു കയറി.

തന്റെ ഹൃദയമിടിപ്പ് ക്രമേണ വർധിക്കുന്ന പോലെ അവനു തോന്നി. കണ്ണിമ ചിമ്മാതെ അവൻ അവളെ ഉറ്റു നോക്കി.

"സോറി ചേട്ടാ.. കുറച്ചു ബിസി ആയിരുന്നു. ഞാൻ ശ്രദ്ധിച്ചില്ലാട്ടോ. ഈ വെള്ളം കൊണ്ടു അത് കഴുകി കളയുമോ പ്ലീസ്"

അവളുടെ വാക്കുകൾ കേട്ടതും കാതിൽ ചെറിയൊരു കുളിർമ വിടരുന്നപോലെ അവനു തോന്നി.

"ചേട്ടാ  ഇതാ വെള്ളം"

ആ പെൺകുട്ടി വെള്ളം നിറച്ച കുപ്പി അവനു നേരെ നീട്ടി.

"ഓഹ് ആഹ് താങ്ക്സ്. "

പെട്ടെന്ന് ഞെട്ടി സ്വബോധത്തിലേക്ക് വന്ന ആദി മറുപടി പറഞ്ഞു. അവൾ അവനെ നോക്കി പുഞ്ചിരിച്ചു കാണിച്ചു.

ആദി അത് ശ്രദ്ധിച്ചെങ്കിലും അവളെ മൈൻഡ് ആക്കാതെ ഷർട്ട്‌ വൃത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അത് കണ്ടതും ആ പെൺകുട്ടിയുടെ മുഖം മങ്ങി.

ആദി കുപ്പിയിലെ വെള്ളം ഉപയോഗിച്ചു ഷർട്ടിലെ ചളി പൂർണമായും തുടച്ചുമാറ്റി. കുപ്പിയിൽ അടപ്പ് ഇട്ടു മുറുക്കിയ ശേഷം അവൻ അവൾക്ക് നേരെ

💬 Comments

View all comments