0%

Chapter Title : ആദിനന്ദിതം 💖 2 [Trooper]

Author : kkstories Read All Parts 788

നീതുവും ലക്ഷ്മിയും ഇരിക്കുന്നുണ്ട്

"അഹ്, നിങ്ങളെന്താ ഇവിടെ ഡ്യൂട്ടിയൊന്നും ചെയ്യുന്നില്ലേ."

ഐശു ഒരു അധികാര ഭാവത്തോടെ അവരോട് ചോദിച്ചു.

"അല്ല അത്  മാഡം.... അത് പിന്നെ ആദി ഡോക്ടർ ഇന്ന് ജോയിൻ ചെയ്യുന്നില്ലേ.. അപ്പൊ പിന്നെ ഞങ്ങളെ രണ്ടാളെയും പഴയപോലെ അസിസ്റ്റന്റ് ആകുമോ എന്ന് ചോദിക്കാൻ വന്നതാ.."

അവര് ഒന്ന് പരുങ്ങികൊണ്ട് നീതു പറഞ്ഞു.

ഋഷിയും, ഐശുവും അത് കേട്ടപ്പോൾ ഒന്ന് പൊട്ടി ചിരിച്ചു.

"ആര് പറഞ്ഞു , ഇവൻ ജോയിൻ ചെയ്യാൻ വന്നതാണെന്ന്. ഇവൻ റിസൈൻ ചെയ്യാൻ വന്നതാ."

ഋഷി ഒരു ചിരിയോടെ അവരോട് പറഞ്ഞു.

"റിസൈൻ ചെയ്യാനോ."

പെട്ടന്ന് അവര് ഞെട്ടിയെങ്കിലും ലക്ഷ്മി അത് എന്നോട് ചോദിച്ചു.

"അതേ" എന്ന രീതിയിൽ  പുഞ്ചിരിച്ചു കൊണ്ട്  ഞാൻ  തലയാട്ടി.

അപ്പോഴേക്കും ലക്ഷ്മിയുടെ മുഖം വാടിയപോലെ എനിക്ക് തോന്നി.

"എന്ന നിങ്ങള്  വേഗം ഡ്യൂട്ടിക്ക് കേറാൻ നോക്ക്."

ഐശു ഒരു അധികാര ഭാവത്തോടെ പറഞ്ഞു

അവര് പോകുന്നതും നോക്കി ഞങ്ങൾ ലിഫ്റ്റിന്റെ ഭാഗത്തേക്ക് നടന്നു.

"ആ ലക്ഷ്മിക്ക് നിന്നോടെന്തോ ഒരു ഇത് ഇണ്ട് മോനേ."

ഐശു ഒരു ചിരിയോടെ എന്നോട് പറഞ്ഞു.

"അതിന് ഇവന് പുട്ടിയിട്ട ഒരുത്തിയേയും പിടിക്കില്ല മോളെ."

ഋഷി ഐഷുവിനോടായി പറഞ്ഞു.

"അതൊക്കെ ഞാൻ പണ്ടേ മുളയിലേ നുള്ളി കളഞ്ഞതാണ് മക്കളെ . അവൾക്ക് ഇപ്പൊ അങ്ങനെ ഒന്നും ഉണ്ടാകില്ല ."

ഞാൻ ഒരു ചിരിയോടെ തന്നെ അവരോട് പറഞ്ഞു.

"എന്ന പിന്നെ ശെരിയാടാ, കാണാം. Best of luck."

ഋഷിയും, ഐശുവും എന്നെ ഓരോ ഹഗ്ഗ് തന്നുകൊണ്ട് പറഞ്ഞു.

"താങ്ക്സ് ഡാ "

💬 Comments

View all comments