0%

Chapter Title : ആദിനന്ദിതം 💖 2 [Trooper]

Author : kkstories Read All Parts 787

നിർബന്ധമാണോടാ."

ഐശു എന്നോടായി ചോദിച്ചു.

"ഏതായാലും ഞാനും ചിഞ്ചുവും ഇപ്പൊ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല അന്ന് ചിഞ്ചു എന്നോട് കുറച്ച് നാള് വീട്ടിൽ നിന്ന് മാറി നിന്നാലോ എന്ന് ചോദിച്ചിരുന്നു."

ഞാൻ അവിടെയുള്ള റൂബിസ്‌ക്യൂബ് കറക്കി കൊണ്ട് അവരോടായി പറഞ്ഞു.

"താമസത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു. അവരോട് എന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞ മതി. ബാക്കി കാര്യങ്ങളൊക്കെ അവൻ ചെയ്തോളാം എന്ന്."

" പിന്നെ ചെറുതായിട്ട് നിന്റെ സാഹചര്യം ഞാൻ അവനോട് സൂചിപ്പിച്ചിരുന്നു."

ഋഷി എന്നോട് പറഞ്ഞു.

" എടാ പിന്നെ.... എന്തായിരുന്നു ആ സ്ഥലത്തിന്റെ പേര് "

ഞാൻ അവനോട് ചോദിച്ചു.

" അ..., പറയുമ്പോലെ അത്...  സ്ഥലത്തിന്റെ പേര് 'വൈകണ്ഠപുരം, പിന്നെ ഹോസ്പിറ്റലിന്റെ പേര് 'ചെമ്പകശ്ശേരി മെഡിക്കൽ സെന്റർ '.

അവൻ ഒന്ന് ഓർത്തുകൊണ്ട് പറഞ്ഞു.

"ചെമ്പകശ്ശേരി" " വൈകണ്ഠപുരം"

ഞാൻ ആ പേരൊന്നു പതിയെ പറഞ്ഞു നോക്കി.

"പിന്നെ എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കണം. നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ ജോയിൻ ചെയ്യാം, കേട്ടോഡാ."

എന്നെക്കാളും 4 വയസ്സിന് മൂത്തതാണ് ഐശു, ഒരു ചേച്ചിയുടെ വാത്സല്യത്തോടെ അവൾ എന്നോടായി പറഞ്ഞു.

"മംമ്മ് " ഞാൻ ഒരു ചിരിയോടെ അതി തലയാട്ടി.

"എന്ന പിന്നെ ഞാൻ ഇറങ്ങട്ടെ "

ഞാൻ അവരോടായി പറഞ്ഞുകൊണ്ട് അവിടെ നിന്നും എഴുനേൽറ്റു.

"ഞങ്ങളും വരുന്നു.. നിക്ക്. "

അതും പറഞ്ഞുകൊണ്ട് അവര് രണ്ടുപേരും സ്റ്റെതസ്കോപ്പ് കഴുത്തിൽ ഇട്ടുകൊണ്ട് പറഞ്ഞു.

ഞാൻ ഡോറ് തുറന്നു പുറത്തേക്ക് ഇറങ്ങി കൂടെ അവരും.

ഞങ്ങൾ പുറത്തേക്കിറങ്ങിയപ്പോൾ അവിടെയുള്ള ഒരു ബെഞ്ചിൽ

💬 Comments

View all comments