Chapter Title : ആദിനന്ദിതം 💖 2 [Trooper]
(HOSPITAL MD) എന്ന ബോർഡ്.
രണ്ട് രണ്ട് പ്രാവിശ്യം ഞാൻ ഡോറിൽ തട്ടി. എന്നിട്ടും ഡോർ തുറക്കാത്തത് കൊണ്ട് ഞാൻ ഡോറ് തുറന്നു അകത്തേക്കു കയറി.
"ഛെ ചെ അയ്യേ, എന്തോന്നാടാ ഇത്. ഇതിനാണെങ്കിൽ നിനക്കൊക്കെ വീട്ടിൽ തന്നെ ഇരുന്നാൽ പോരെ മൈരേ."
ഞാൻ ഋഷിയോടായി പറഞ്ഞു.
അവിടെ ഋഷിയും അവന്റെ വൈഫും റൊമാൻസ് കളിക്കുന്നു.
"അതിന് നിനക്കെന്താടാ..., ഇതേ എന്റെ ഹോസ്പിറ്റൽ ആണ്. അല്ലെ ഐശു "(പേ പ്പ പാ bgm) അവൻ ഒരു അഭിമാനത്തോടെ അത് പറഞ്ഞപ്പോഴേക്കും.
"ഏഹ്, എങ്ങനെ മോന്റെയോ, ഇതെന്റെ അച്ഛന്റെ ഹോസ്പിറ്റൽ ആണെടാ, കേട്ടോടാ പട്ടി."
ഐശു അതുപറഞ്ഞപ്പോഴേക്കും
"അ, മതി മതി നിർത്ത് ഇനി അതും പറഞ്ഞു രണ്ടുകൂടെ അടിയാക്കണ്ട, അവസാനം ഞാൻ തന്നെ ശെരിയാക്കേണ്ടി വരും."
ഞാൻ അവരോട് രണ്ടുപേരോടും പറഞ്ഞു അവിടെയുള്ള ഒരു കുഷ്യൻ സോഫയിൽ ഇരുന്നു.
( ഋഷിയെ ഞാൻ പരിചയപ്പെടുന്നത് MBBS പഠിക്കുമ്പോഴായിരുന്നു. എന്റെ സീനിയർ ആയിരുന്നു ഋഷി . അത് പിന്നെ ഒരു സൗഹൃദമായി വളർന്നു. ഋഷിയുടെയും ഐശ്വര്യയുടെയും കല്യാണം കഴിഞ്ഞിട്ട് ഏകദേശം 6 മാസമേ ആയിട്ടുള്ളു. ചെറുപ്പം മുതലേ ഉള്ള പ്രണയം ആയിരുന്നു.)
" എടാ ഞാൻ അന്ന് പറഞ്ഞില്ലേ , ഒരു വൈഷ്ണവ് മറ്റേ ഫാമിലി ബിസിനസ്സ് ഒക്കെയുള്ള , ആ അവർക്ക് ഒരു അത്യാവശ്യം ഫെസിലിറ്റിയുള്ള ഹോസ്പിറ്റൽ ഉണ്ട്. ഞാൻ അവനോട് നിനക്ക് ഒരു പോസ്റ്റ് അറേൻജ് ചെയ്തിട്ടുണ്ട്. "
ഋഷി എന്നോടായി പറഞ്ഞു.
"മംമ്മ് " ഞാൻ ഒന്ന് മൂളി
"നിനക്ക് ഇവിടുന്ന് റിസൈൻ ചെയ്യണമെന്ന്
💬 Comments
View all comments