Chapter Title : ആദിനന്ദിതം 💖 2 [Trooper]
ഡ്യൂട്ടി ഉള്ളപ്പോൾ എന്നെ അസിസ്റ്റന്റ് ആണ്.)
അവൾ എനിക്കൊരു പുഞ്ചിരി തന്നു , തിരിച്ചു ഞാനും ഒരു പുഞ്ചിരി നൽകി.
ഒന്നുടെ അവള് 7ത് ഫ്ലോർ ബട്ടൻ പ്രെസ്സ് ചെയ്തു.
"ഡോക്ടർ ഇന്ന് ജോയിൻ ചെയ്യുന്നുണ്ടോ" അവൾ നിറഞ്ഞ പുഞ്ചിരിയോടെ എന്നോട് ചോദിച്ചു.
ഞാൻ മറുപടിയായി ഒന്ന് പുഞ്ചിരിച്ചതെ ഉള്ളൂ.
"ഡോക്ടർ ലീവ് എടുത്തത് മുതൽ എനിക്ക് പണിയോട് പണിയാണ്. ആ ഹെഡ് നേഴ്സ് എന്നെയും ലക്ഷ്മിയേയും പിടിച്ചു ആ സന്ദീപ് ഡോക്ടറിന്റെ അസിസ്റ്റന്റ് ആക്കി. നമ്മെളെന്തോ അയാളുടെ പി.എ ആണെന്ന വിചാരം."
നീതു ഒരുതരം അസംതൃപ്തിയോടെ അത് പറഞ്ഞു.
അപ്പോഴേക്കും 7th ഫ്ലോറിൽ എത്തി ലിഫ്റ്റിന്റെ വാതിൽ തുറന്നു.
"ആദി ഡോക്ടറെ, എന്നെയും ലക്ഷ്മിയേയും തിരച്ചു അസിസ്റ്റന്റ് ആക്കണേ."
ഞാൻ അതിനും ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. നീതു ഒരു ചിരിയോടെ നഴ്സിംഗ് ഡ്യൂട്ടി ഡ്യൂട്ടി റൂമിലേക്ക് നടന്നു.
.........................................................................
"എടി, നീ അറിഞ്ഞ നിന്റെ ആദി ഡോക്ടർ ഇന്ന് വന്നു."
നീതു നഴ്സിംഗ് റൂമിലേക്കു കയറികൊണ്ട് ലക്ഷ്മിയോടായി അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.
"സത്യം "
"ആടി, സത്യം ഞാൻ പിന്നെ നമ്മളെ രണ്ടാളെയും തിരിച്ചു അസിസ്റ്റന്റ് ആക്കാണെമെന്ന് പറഞ്ഞിട്ടുണ്ട് "
"നീ വാ ആ M.D യുടെ റൂമിലേക്കാ പോയത് "
നീതു അതും പറഞ്ഞു ലെച്ചുവിനെയും കൂട്ടി അങ്ങോട്ടേക്ക് നടന്നു.
.........................................................................
നീതു നഴ്സിംഗ് റൂമിലേക്ക് നടന്നു പോയതും ഞാൻ M.D യുടെ റൂം ലക്ഷ്യമാക്കി നടന്നു. റൂമിന്റെ ഫ്രണ്ടിൽ എത്തിയപ്പോഴേക്കും കണ്ടു. ഡോറിന്റ മുമ്പിൽ 'Dr. ഋഷി വർമ്മ '
💬 Comments
View all comments