Chapter Title : ആദിനന്ദിതം 💖 2 [Trooper]
പോർച്ചിലേക്ക് നടന്നു. അവിടെ എന്റെ 'റോയൽ എൻഫീൽഡ് ബുള്ളറ്റ് 350' മറച്ചുവെച്ച ഷീറ്റ് എടുത്ത് മാറ്റി ഞാൻ കയറിയിരുന്നു. താക്കോൽ ഇട്ട് തിരിച്ചു ഒരു കിക്കർ അങ്ങ് അടിച്ചു.
ആദ്യ അടിയിൽ തന്നെ ആഹാ അന്തസ്സ്
'ഗുഡ്‌ഫ് 🌬️ ഗുഡ്ഫ്, 🌬️ ഗുഡ്‌ഫ് 🌬️
ഞാൻ ആക്സിലേറ്റ്റർ കൊടുത്ത് ഒന്ന് എരപ്പിച്ചു.
പതിയെ പോർച്ചിൽ നിന്ന് പുറത്തേക്ക് ഇറക്കി.
"പോയി വരാം കേട്ടോ "
ഞാൻ ചിഞ്ചുവിനെ നോക്കി പറഞ്ഞു.
"എന്ന പിന്നെ ഞാനും "
ചിരിച്ചു കൊണ്ട് അവരെ നോക്കി അനീഷേട്ടൻ പറഞ്ഞു കൊണ്ട് എന്റെ പുറകിലായി കയറി.
വണ്ടി ഞാൻ പോക്കറ്റ് റോഡിൽ നിന്ന് ഹൈവേലേക്ക് കയറി.
"സ്റ്റേഷനിൽ നിന്ന് പിന്നെ വിളിച്ചിരുന്നോ."
അനീഷേട്ടൻ എന്നോടായി ചോദിച്ചു.
"ഇല്ല, അതൊക്കെ അന്നേ തീർപ്പാക്കി, ആ ബസ്സ് ഡ്രൈവറുടെ കുടുംബത്തെ കണ്ടപ്പോ പാവം തോന്നി. ചെറിയ മക്കളൊക്കെ ഉള്ളതല്ലേ."
ഞാൻ മറുപടിയായി കുറച്ച് ശബ്ദത്തിൽ തന്നെ പറഞ്ഞു.
"മംമ്മ്, നീ അവിടെ ആ സ്റ്റാൻഡിന്റെ അവിടെ നിർത്തിയാൽ മതി."
അനീഷേട്ടൻ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.
"എന്ന പിന്നെ ശെരി, വൈകുന്നേരം നമ്മുക്ക് കാണാം."
ഞാൻ അതും പറഞ്ഞു വണ്ടി നേരെ ഹോസ്പിറ്റൽ റോഡിലേക്ക് കയറ്റി.
വണ്ടി ഹോസ്പിറ്റലിലെ ഗ്രൗണ്ട് പാർക്കിങ്ങിൽ നിർത്തി ഞാൻ ലിഫ്റ്റിന്റെ ഭാഗത്തേക്ക് നടന്നു.
ലിഫ്റ്റിൽ കയറി 7th ഫ്ലോർ ബട്ടൻ പ്രെസ്സ് ചെയ്തു ഡോർ അടയാൻ പോകുമ്പോഴാണ്.
"ഡോക്ടറെ.... നിക്ക്..നിക്ക് പോകല്ലേ ഞാനും വരണൂ."
അതും പറഞ്ഞുകൊണ്ട് നീതു ലിഫ്റ്റിലേക്ക് കയറി.
( ഹോസ്പിറ്റലിലെ നേഴ്സ് ആണ് നീതു. എനിക്ക്
💬 Comments
View all comments