0%

Chapter Title : ആദിനന്ദിതം 💖 2 [Trooper]

Author : kkstories Read All Parts 782

ആൾതിരക്കില്ലാത്ത ബീച്ച് സൈഡിലോ, പാർക്കിലോ പോയി ഇരിക്കുന്നത് പതിവാക്കി.

അത് ചിഞ്ചുവിൽ നേരിയ മാറ്റങ്ങളിലേക്ക് കൊണ്ടുവന്നു.

കുറച്ച് ദിവസങ്ങൾക്കു ശേഷം.

ഇന്ന് ഹോസ്പിറ്റലിൽ വരെ ഒന്ന് പോകണം.

ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി ഇറങ്ങി. അലമാരയിൽ നിന്ന് ഒരു ബ്ലാക്ക് കളർ തേച്ച ഷർട്ടും, ഡാർക്ക് ജീൻസും എടുത്ത് ധരിച്ചു. താഴേക്കിറങ്ങി.

താഴെ എത്തിയപ്പോഴേക്കും ഇഡലിയും സാമ്പാറും ചിഞ്ചു ടേബിളിൽ എടുത്തു വവെയ്ക്കുന്നുണ്ട്.

" ഹ, ഹോസ്പിറ്റിലേക്കാണെന്ന് പറഞ്ഞിട്ട്. ഇതെന്താ ഈ ഡ്രസ്സ്‌ ധരിച്ചേ. "

ചിഞ്ചു ഒരു സംശയഭാവത്തോടെ എന്നോട് ചോദിച്ചു.

സാധാരണ ഞാൻ ഹോസ്പിറ്റലിൽ പോകുമ്പോൾ ഫോർമൽ, എക്സിക്യൂട്ടീവ് ഡ്രെസ്സിൽ ആയിരിക്കും.

"അതൊക്കെ ഉണ്ട് ചിഞ്ചു കുട്ടി..., ഹോസ്പിറ്റിലേക്ക് തന്നെയാണ്. പക്ഷെ ഞാൻ ഞാൻ പെട്ടന്ന് വരും."

ഞാൻ അതും പറഞ്ഞുകൊണ്ട് കഴിക്കാൻ ഇരുന്നു.

"അതെന്താ."

കഴിച്ചു കൊണ്ട് ചിഞ്ചു ചോദിച്ചു.

"അതൊക്കെ വന്നിട്ട് പറയാം. അല്ല രാധിക ചേച്ചി പോയോ."

"ഹാ, വേഗം വരാന്ന് പറഞ്ഞിട്ട് ഇപ്പം പോയിട്ടേ ഉള്ളൂ "

"മംമ്മ് " ഞാൻ മറുപടിയായി ഒന്ന് മൂളി.

കഴിച്ച ശേഷം ഞാനും ചിഞ്ചുവും കൂടെ പത്രവും കഴുകി വെച്ചു സിറ്റൗട്ടിലേക്ക് ഇറങ്ങി.

അപ്പോഴേക്കും ചേച്ചിയും അനിമീഷേട്ടനും കൂടെ കിച്ചുവും വന്നു.

"ഹാ, നീ പോകാൻ ഇറങ്ങിയോ"

രാധിക ചേച്ചി എന്നോട് ചോദിച്ചു.

"ആ ചേച്ചി, അല്ല അനീഷേട്ടൻ വരുന്നുണ്ടോ."

ഞാൻ മറുപടി പറഞ്ഞുകൊണ്ട് ചോദിച്ചു.

" ആഹ്ടാ, എന്റെ ബൈക്ക് എന്തോ സ്റ്റാർട്ടിങ് കിട്ടുന്നില്ല. നീ എന്നെ ടൗണ് വരെ ആക്കിയ മതി."

അനീഷേട്ടൻ എന്നോടായി പറഞ്ഞു.

ഞാൻ

💬 Comments

View all comments