0%

Chapter Title : ആദിനന്ദിതം 💖 2 [Trooper]

Author : kkstories Read All Parts 781

ഒറ്റയ്ക്കു എങ്ങോട്ടും പോകാൻ നിൽക്കേണ്ട. ചിഞ്ചുവിനെ ഭക്ഷണം കഴിക്കുമ്പോ നീ ശ്രെദ്ധിച്ചില്ലേ. അതുകൊണ്ട് അവളെ ഒറ്റയ്ക്ക് ഇരിക്കാൻ ഇരുത്താൻ പാടില്ല "

അഭി എന്നോടായി പറഞ്ഞു.

"മംമ്മ് , ഞാനും അതാ ആലോചിക്കുന്നത്. എനിക്കായാലും ഇവിടെയുള്ള സമയം എന്തോ മനസ്സ് വല്ലാതെ തളരുന്നത് പോലെ. ഏതായാലും കുറച്ചു നാള് നോക്കാം എന്നിട്ട് തീരുമാനിക്കാം."

ഞാൻ അവനോടായി പറഞ്ഞു.

അങ്ങനെ ഞങ്ങൾ ഓരോന്നും സംസാരിച്ചിരുന്നു. ഏകദേശം ഒരു ഉച്ചയായപ്പോൾ അഭി ഓഫീസിലേക്ക് പോയി.

വൈകുന്നേരം ഞാൻ ചിഞ്ചുവിനെയും കൂട്ടി ഒരു ആൾതിരക്കില്ലാത്ത ബീച്ചിലേക്ക് പോയി.

സൂര്യൻ അസ്‌തമത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്നു . പക്ഷികൾ എങ്ങോട്ടെന്നില്ലാതെ പറന്നു കളിക്കുന്നു.

ഞാൻ ചിഞ്ചുവിനെ നോക്കി, അവൾ അവൾ വേറെ എവിടേക്കോ നോക്കി ഇരിക്കുകയാണ്. അവൾ നോക്കുന്ന ഭാഗത്തേക്ക് ഞാൻ നോക്കി.

അവിടെ രണ്ട് ചെറിയ കുട്ടികൾ ഒരു അച്ഛന്റെയും അമ്മയുടെയും വലയങ്ങളിൽ കളിച്ചു കൊണ്ടിരിക്കുകയാണ്.

ഞാൻ ചിഞ്ചുവിനെ എന്റെ തോളിലേക്ക് തല ചയിച്ചു ചേർത്തു പിടിച്ചു. അവളും അത് ആഗ്രഹിക്കുന്നത് പോലെ എന്നോട് ചേർന്നിരുന്നു.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

ഇതിന്റെ ഇടയിൽ ചിഞ്ചുവിന്റെ റിസൾട്ട് വന്നു. ഫുൾ A+ ഓടെ +2 കോമേഴ്‌സ് അവള് പാസ്സായി. ഞാൻ അവൾക്കൊരു Samsung ന്റെ S24 വാങ്ങി കൊടുത്തു. അപ്പോഴെല്ലാം അവളുടെ മുഖമൊന്നും പണ്ടത്തെ തെളിച്ചം വന്നിട്ടില്ല അതെന്നിൽ കൂടുതൽ വിഷമമാക്കി.

പലപ്പോഴും അവള് വീട്ടിലുള്ള സമയങ്ങളിൽ ഒരു തരം ഡിപ്രെഷനിൽ ആയതുപോലെയാണ്. രാത്രി ഉറക്കത്തിൽ ഞെട്ടുക, കരയുക ഇതെല്ലാം അവളിൽ തുടർന്ന് കൊണ്ടിരുന്നു.

ഇതെല്ലാം എന്നെയും വിഷമത്തിലാക്കി.

അതുകൊണ്ട് തന്നെ വൈകുന്നേരങ്ങളിൽ

💬 Comments

View all comments