0%

Chapter Title : ആദിനന്ദിതം 💖 2 [Trooper]

Author : kkstories Read All Parts 779

"നീ ഇന്ന് ഓഫീസിൽ പോയില്ലേ?"

ഞാൻ അഭിയോട് എന്തെകിലും ചോദിക്കണമല്ലോ എന്ന് വിചാരിച്ചു ചോദിച്ചു.

" ഉച്ചകഴിഞ്ഞു ഒരു മീറ്റിംഗ് ഉണ്ടെടാ, അപ്പൊ പിന്നെ ഇങ്ങോട്ട് വന്നിട്ട് പോകാമെന്നു കരുതി "

( അഭിക്ക് ചെറിയ രീതിയിലുള്ള ബിസിനസ്സ് ഉണ്ട്, അവന്റെ അച്ഛൻ തുടങ്ങി വെച്ചതാ, ഇന്ന് അവനും അവന്റെ ചേട്ടനും നോക്കി നടത്തുന്നു. അഭിക്ക് അച്ഛനും, അമ്മയും ഒരു ചേട്ടനുമാണ് ഉള്ളത്. ചേട്ടന്റെ കല്യാണം ഈ അടുത്താണ് കഴിഞ്ഞത്.)

"മക്കളെ വാടാ, ഭക്ഷണം കഴിക്കാം"

രാധിക ചേച്ചി ടേബിളിന്റെ മുകളിൽ പ്ലേറ്റ് വെച്ചുകൊണ്ട് പറഞ്ഞു.

"അനീഷേട്ടനെ കണ്ടില്ലല്ലോ പോയോ "

അഭി ചേച്ചിയോടായി ചോദിച്ചു.

" സമയം എത്രയിന്ന വിചാരം, ഏട്ടൻ ഡ്യൂട്ടിക്ക് പോയെടാ "

ഞാൻ ക്ലോക്കിലേക്ക് നോക്കി സമയം 10 മണി കഴിഞ്ഞിരിക്കുന്നു.

( അനീഷേട്ടൻ ഒരു സർക്കാർ സ്ഥാപനത്തിലാണ് വർക്ക്‌ ചെയ്യുന്നത്.)

"നിന്റെ ചേട്ടൻ ഇവിടെയൊന്നും ഇല്ലേ, അല്ല ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ."

രാധിക ചേച്ചി അഭിയോടായി ചോദിച്ചു.

"ചേട്ടൻ ലക്ഷ്യദ്വീപിലേക്ക് പോയതല്ലെ, ഹണിമൂണിന്. ഈ  ആഴ്ച്ച കഴിയും അവിടുന്ന് എത്താൻ."

അങ്ങനെ അവരോരോന്നും സംസാരിച്ചു ഭക്ഷണം കഴിച്ചിരുന്നു.

അപ്പോഴെല്ലാം ഞാൻ ചിഞ്ചുവിനെ മാത്രമാണ് ശ്രദ്ധിച്ചത്. കഴിഞ്ഞ സംഭവങ്ങൾ  അവളെ വല്ലാതെ അലട്ടുന്നുണ്ട്. അവൾ ഭക്ഷണം കഴിക്കുകയാണെന്ന് അവൾക്ക് പോലും അറിയാത്തത്  പോലെ.

കഴിച്ച ശേഷം മുറ്റത്തിന്റെ ഒരു സൈഡിൽ ഇരിക്കാൻ പാകത്തിനുള്ള ഒരു ഗാർഡൻ സെറ്റ് ചെയ്തിരുന്നു , ഞാനും അഭിയും അവിടേക്ക് പോയി ഇരുന്നു.

കുറച്ചു സമയത്തിന് ശേഷം.

"ഒരു ഉപദേശം തരുന്നു എന്ന് വിചാരിക്കരുത്. കുറച്ച് നാള് നീ

💬 Comments

View all comments