0%

Chapter Title : ആദിനന്ദിതം 💖 2 [Trooper]

Author : kkstories Read All Parts 777

പോലെ. കുറച്ചു സമയം ഹാളിലെ സോഫയിലേക്ക് ഇരുന്നു.

സോഫയിൽ ഇരുന്നാൽ കിച്ചൺ കാണാൻ സാധിക്കും. ഇന്നലെ വരെ ശബ്ദങ്ങളും മറ്റു കോലാഹങ്ങളും കേട്ട് കൊണ്ടും കണ്ട് കൊണ്ടും ഇരുന്നിടം ഇന്ന് ശൂന്യം, നിശബ്ദമായ ശൂന്യം.

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു കോളിങ്‌ ബെല്ല് കേൾക്കുന്നത്. ഞാൻ സോഫയിൽ നിന്ന് എഴുന്നേറ്റു അങ്ങോട്ടേക്ക് നടന്നു,

മുൻവാതിൽ ലോക്ക് അഴിച്ചു ഞാൻ വാതിൽ തുറന്നു. നോക്കുമ്പോൾ 'അഭി'യാണ്.

"വാടാ, കയറി ഇരിക്ക് "

ഞാൻ അഭിയോടായി പറഞ്ഞു.

എന്റെ ശബ്ദം കേട്ടപ്പോൾ അഭി തിരിഞ്ഞു നോക്കി. പിന്നെ ഒന്നും പറയാതെ അവൻ അകത്തേക്ക് കയറി.

"ചിഞ്ചു എണീറ്റില്ലേ " സോഫയിൽ ഇരുന്നുകൊണ്ട് അവൻ ചോദിച്ചു.

" എഴുന്നേറ്റില്ലടാ, ഞാൻ എണീക്കുമ്പോൾ നല്ല ഉറക്കമായിരുന്നു. പിന്നെ ഉറങ്ങിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു

" ഭക്ഷണം ഞാൻ കൊണ്ടുവരണം എന്ന് വിചാരിച്ചതാടാ, പിന്നെ രാവിലെ തന്നെ രാധിക ചേച്ചി.....! "

അഭി അത് പറയുമ്പോഴേക്കും പുറകിൽ നിന്ന്

"അഭി, നീ ഭക്ഷണം കൊണ്ടുവന്നില്ലല്ലോ "

രാധികചേച്ചിയാണ് കൂടെ കിച്ചുവും ഉണ്ട്, അവന്റെ കയ്യിൽ ഒരു ടോയ് കാറും ഉണ്ട്.

" ഏയ് ഇല്ല , ചേച്ചി പറഞ്ഞതു കൊണ്ടാണ്. ഇല്ലെങ്കിൽ ഞാൻ തന്നെ കൊണ്ടുവന്നേനെ. "

അഭി രാധിക ചേച്ചിയോടായി പറഞ്ഞു.

ചേച്ചി കൊണ്ടു വന്ന ഭക്ഷണം ടേബിളിൽ എടുത്ത് വെച്ചിട്ട്, കിച്ചണിലേക്ക് പോയി.

അപ്പോഴേക്കും മുകളിൽ നിന്ന് ചിഞ്ചു താഴേക്ക് ഇറങ്ങി വന്നു. ഇന്നലെത്തെ പോലെ തന്നെയാണ് അവളുടെ കോലം. മുഖത്തിന്റെ ക്ഷീണഭാവം ഇത് വരെ മാറിയിട്ടില്ല. അവൾ എന്റെ അടുത്ത് വന്നിരുന്നു.

💬 Comments

View all comments