0%

Chapter Title : ആദിനന്ദിതം 💖 2 [Trooper]

Author : kkstories Read All Parts 790

വരെ അവിടെ നിക്കാം. എന്താ പോരെ."

ഞാൻ ചോറ് കഴിച്ചു കൊണ്ട് പറഞ്ഞു .

"അല്ല, എവിടെക്കാ പോകുന്നെ "

"അത്.... ആഹ്.. 'വൈകണ്ഠപുരം' ഇവിടുന്ന് ഏകദേശം നല്ലോണം ദൂരമുണ്ട്."

ഞാൻ കിച്ചണിലേക്ക് നടന്നു കൊണ്ട് പറഞ്ഞു. പത്രവും കഴുകി ഫ്രിജിൽ നിന്ന് ഒരു കുപ്പി തണുത്ത വെള്ളം എടുത്ത് ഞാൻ ഹാളിലേക്ക് നടന്നു.

ചിഞ്ചു :"അല്ല, നമ്മള് എപ്പോഴാ പോകുന്നത്."

"ഇന്ന്..... തിങ്കൾ അല്ലെ, നമ്മുക്കൊരു വ്യാഴാഴ്ച പോകാം. പിന്നെ രാധിക ചേച്ചിയോടും അനീഷേട്ടനോടും കാര്യം പറയണം.  പിന്നെ അഭിയോട് ഞാൻ അന്നേ കാര്യങ്ങളൊക്കെ പറഞ്ഞതാണ്."

വെള്ളം കുടിച്ചു കൊണ്ട് ഞാൻ പറഞ്ഞു

.........................................................................

അങ്ങനെ രണ്ട് ദിവസം ഞാനും ചിഞ്ചുവും കുറച്ച് ഷോപ്പിംഗ് ഒക്കെ ആയി കടന്നു പോയി.

അങ്ങനെ വ്യാഴായ്ച രാവിലെ !

"ചിഞ്ചു റെഡിയായില്ലേ."

ഹാളിലെ സോഫയിലേക്ക് ട്രാവൽ ബാഗുകൾ വെച്ചുകൊണ്ട്  ഞാൻ ഉറക്കെ ചോദിച്ചു.

"ആഹ്, ഞാൻ റെഡിയായി, എല്ലാം എടുത്തില്ലേ."

ചിഞ്ചു  അതും പറഞ്ഞു താഴെക്കിറങ്ങി .

" അത് നിന്നോടാ ഞാൻ ചോദിക്കേണ്ടത്, ഒന്നും മറന്നിട്ടില്ലല്ലോ. ഇനി അതെടുത്തില്ല ഇതെടുത്തില്ല എന്നൊന്നും പറഞ്ഞേക്കല്ല്. "

"ഇല്ല, ഏട്ടാ എല്ലാം ഞാൻ ബാഗിൽ കുത്തി നിറച്ചിട്ടുണ്ട്."

ചിഞ്ചു വെളുക്കനേ ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോഴേക്കും പുറത്ത് ഒരു GT 650 വന്നു നിന്നു.

"ആഹ്, അഭി എത്തിയല്ലോ."

ചിഞ്ചു അതും പറഞ്ഞു പുറത്തേക്ക് നടന്നു.

ഞാൻ മെയിൻ സ്വിച്ച് ഓഫ്‌ ചെയ്ത്.

സോഫയിലെ രണ്ട് വലിയ ട്രാവൽ ബാഗുകളും എടുത്ത് സിറ്റൗട്ടിലേക്ക് ഇറങ്ങി.

അപ്പോഴേക്കും രാധിക ചേച്ചിയും അനീഷേട്ടനും വന്നു.കിച്ചുവിനെ

💬 Comments

View all comments