Chapter Title : തുടക്കം സുഹറയിൽ [GhostRiter]
ഉള്ളൂ.
അങ്ങനെ കെട്ടി വന്നത് ആണ് സുഹറ.അവരുടെ കുഞ്ഞിന് ഒരു വയസ് ആകുന്നു . ആദിത്യന് പോകാം എന്ന് സമ്മതിക്കാതെ വേറെ വഴി ഒന്നും ഇല്ല.
അമ്മയോട് വാശി പിടിച്ചാലും അച്ഛനെ വിളിച്ചു പറയും.അച്ഛനോട് എതിർപ്പ് പറയാൻ അവന് കഴിയാറില്ല. പിന്നെ സുഹറ ഇത്ത അവനും ആയി നല്ല കമ്പനി ആണ്.
അത് കൊണ്ട് അവന് വല്യ മടുപ്പ് തോന്നിയില്ല. "പോകാം അമ്മേ" എന്ന് അവൻ സമ്മതിച്ചു.
വൈകിട്ട് ആദി കുളിച്ച് കാപ്പി കുടിച്ചു ഇരിക്കുമ്പോ ആണ് രാഹുലിൻ്റെ കോൾ വന്നത്.
"എടാ ഞാൻ വിളിക്കാന് ഇരിക്കുക ആയിരുന്നു ഡോക്ടർ എന്ത് പറഞ്ഞു?".
"നീ പറഞ്ഞത് പോലെ തന്നെ,പ്ലാസ്റ്റർ ഇട്ടു ഒരാഴ്ച റെസ്റ്റ് എടുക്കാന് പറഞ്ഞു".
"ആ ഒക്കെ ഡാ എന്നാൽ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു.
രേവതി ചേച്ചിയെ ഓർത്തപ്പോൾ ആദിത്യന് ചെറിയ ഒരു കുളിർ തോന്നി.
അപ്പോഴേക്ക് അമ്മ വന്നു പറഞ്ഞു, "നബീസുമ്മേടെ മരുമകൻ കൂട്ടാൻ ഉടനെ വരും നിന്നോട് നേരത്തെ അങ്ങോട്ട് ചെല്ലാൻ".
ആദിത്യന് പെട്ടന്നു തന്നെ ഇറങ്ങി, ഒരു പത്ത് മിനിട്ട് നടക്കാൻ ഉണ്ട് അങ്ങോട്ട്. ഗേറ്റ് തുറന്ന് അവന് അകത്തു കേറിയപ്പോ മുറ്റത്ത് കാർ ഉണ്ട്,നബീസുമ്മേടെ അനിയൻ്റെ മോൻ്റെ വണ്ടി ആവും.ഉഗ്രൻ വീട് ആണ് റംസാൻ പണിയിച്ചത്.
അവൻ്റെ ബാപ്പ എല്ലാവർക്കും ഒരു സഹായി ആയിരുന്നു. അത് കൊണ്ട് കുടുംബത്തിന് വേണ്ടി കാര്യം ആയി സമ്പാദിക്കാൻ മറന്നു പോയി.മരണ ശേഷം ആദിത്യന്റെ അച്ഛനെ പോലെ ചുരുക്കം ചിലർ മാത്രം ആണ് ഹാജിയരുടെ സഹായങ്ങള് ഓർത്ത് ആ കുടുംബത്തെ
💬 Comments
View all comments