Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
പറയപ്പെട്ടിരിക്കുന്നു
അവനെ കൂട്ടികൊണ്ട് പോകുന്ന വ്യക്തിയുടെ കൈവശം ഈ സന്ദേശം എത്തിക്കുവാൻ അവനെ ശട്ടം കെട്ടുക
ഈ സന്ദേശം വായിക്കുന്നത് അവനെ കൂട്ടികൊണ്ട് പോയവൻ എങ്കിൽ മൂകാംബികാ ദേവിയുടെ നിലയാത്ത കടാക്ഷത്തിനായി തേവാരം കഴിച്ചു കൂടുവാൻ അവനു വേണുന്നത് ചെയ്തു കൊടുക്കുക - എന്ന് മധുര വാഴും പൊന്ന് തമ്പുരാന്റെ പ്രിയമുള്ള ദാസൻ ഭവിഷ്യവാണി ദണ്ഡപാണി നായ്ക്കർ”
മുൻപേതോ കാലത്ത് തന്നെ ഇതെല്ലാം പ്രവചിക്കപ്പെട്ടത് ആയിരുന്നെന്നും മധുര രാജാവിന്റെ കൊട്ടാരത്തിലെ ജ്യോൽസ്യൻമാരിൽ ആരുടെയോ സന്ദേശത്തിന്റെ ഒരു ഭാഗമാണ് കേട്ടതെന്നും ബോധ്യമായ രാജാവ് ആദിശേഷൻ അയ്യർക്ക് സാമൂതിരിയുടെ സഹകരണത്തോടെ ആ സ്ഥലം അത്രയും തുല്യം ചാർത്തി കൊടുക്കുകയും അവിടെ തേവാരത്തിനു വേണ്ടുന്ന എല്ലാ ഒരുക്കങ്ങൾക്കുമായി ഒരു കൂട്ടം ആളുകളെ വിട്ടു കൊടുക്കുകയും ചെയ്തു
ആളുകളുടെ സഹായത്തോടെ ആദിശേഷൻ അയ്യർ ആ ഇടിഞ്ഞു താഴ്ന്ന ഭാഗത്തിന് ചതുരത്തിൽ കുറച്ചു വിസ്താരം വരുത്തിച്ചു ജലസ്രോതസ്സും വിഗ്രഹവും അതിന്റെ കൃത്യം മദ്ധ്യത്തിൽ വരത്തക്ക രീതിയിലാക്കി
അതിനോട് ചേർന്ന് ഒരു തേവാരപ്പുരയും അവിടേക്ക് മുകളിൽ നിന്നും ഇറങ്ങാൻ പടവുകളും പണി കഴിപ്പിച്ചു
പറമ്പിൽ നിന്നും നോക്കിയാൽ ചതുരത്തിൽ ഉള്ളൊരു കുഴിയുടെ നടുവിൽ നുരഞ്ഞു പൊന്തുന്ന ഒരു അരുവിയും അതിനോട് ചേർന്ന് ചെങ്കല്ലിൽ തീർത്ത ഒരു കൊച്ചു മുറിയും അവിടേക്ക് ഇറങ്ങാൻ പടവുകളും ഉള്ളൊരു കുഴിയമ്പലം
മുകളിൽ പറമ്പിൽ തന്നെ അദ്ദേഹത്തിന് തങ്ങാൻ മറ്റൊരു ചെറിയ മുറിയും പണികഴിപ്പിച്ചു
മുടങ്ങാതെ തേവാരം നടത്തി പോന്ന അദ്ദേഹത്തിനെ രണ്ടു രാജാക്കന്മാരും ഇടയ്ക്കിടെ വന്നു സന്ദർശിക്കുകയും ഭഗവതിയുടെ അനുഗ്രഹം വാങ്ങുകയും ഒക്കെ ചെയ്തു പോന്നു
തനിക്ക് പ്രായമായാൽ ഇത്
💬 Comments
View all comments