Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
തുടർന്ന് കൊണ്ട് പോകാൻ ഒരു അനന്തരാവകാശി ഇല്ലെന്നും അങ്ങനെ സംഭവിച്ചാൽ അത് ദേവിയുടെ കോപത്തിന് ഇരയാക്കുമെന്നും ഒരു നാൾ തന്നെ കാണാൻ വന്ന സാമൂതിരിയോട് അദ്ദേഹം വ്യസനസമേതം അറിയിച്ചു
പുറപ്പെടാ ശാന്തി ആയി കഴിയുന്ന അദ്ദേഹത്തിന് അവിടെ തന്നെ വേളിയ്ക്കുള്ള ഒരുക്കങ്ങൾ രാജാവ് ചെയ്തു കൊടുത്തു
സാമൂതിരിയുടെ അനന്തരവളെ വേദം പഠിപ്പിക്കാനായി തുളു നാട്ടിൽ നിന്നും എത്തി കൊട്ടാരത്തിൽ താമസിചിരുന്ന ത്രിപുരസുന്ദരി ആചാര്യ എന്ന സ്ത്രീയെ അദ്ദേഹം വേളി കഴിച്ചു
തമിഴ് - തുളു ബ്രാഹ്മണർ തമ്മിലുള്ള വിവാഹം അത്രയ്ക്കു പ്രചാരത്തിൽ ഇല്ലായിരുന്ന കാലം ആയിരുന്നിട്ടു കൂടെ തുളുനാട്ടിൽ നിന്നും പാണ്ടിനാട്ടിൽ നിന്നും ഒട്ടനേകം പേർ പങ്കെടുത്തു
വന്നവരിൽ പലരും അനവധി പാരിതോഷികങ്ങളും നൽകി
വിവാഹ സമ്മാനം എന്ന രീതിയിൽ ആ പറമ്പിൽ നല്ലൊരു ഇല്ലം പണിയിച്ചുകൊള്ളാൻ രാജാവ് അദ്ദേഹത്തെ അറിയിച്ചു
അങ്ങനെ നെടുംകോവിൽപേരൂർ കോവിലകത്തിനു തറക്കല്ല് വീണു
പിന്നീട് വർഷങ്ങൾക്ക് ശേഷം പല പല പരിണാമങ്ങളിലൂടെ കടന്നു പോയ ശേഷമാണ് ഇന്നീ കാണുന്ന നിലവറയും കോവിലകവും അനുബന്ധ സമുചയങ്ങളും എല്ലാം വന്നത്
ഇന്നിപ്പോൾ നിലവറ ഉള്ളത് പഴയ കുഴിയമ്പലം ഇരുന്ന ഭാഗത്ത് ആണു
യഥാർത്ഥ വിഗ്രഹവും അരുവിയും ഇപ്പോളും ഇതിനു അടിയിൽ ഉണ്ടെന്ന് ഉള്ളതിന്റെ തെളിവാണ് നിലത്തു ചെവിയോർത്താൽ കേൾക്കാൻ കഴിയുന്ന ജലത്തിന്റെ കളകളാരവം
അതിൽ നിന്നും ഭൂമിക്കടിയിലൂടെ നീട്ടിയൊരു ഓവാണ് കുളത്തിലും വെള്ളം നില നിർത്തുന്നത്
നിലവറയിലെ തണുപ്പ് നിറഞ്ഞ ഇരുട്ടിൽ കല്ല് കൊണ്ടുള്ള ഒരു കെട്ടിന് മുകളിൽ പ്രകാശിക്കുന്ന കെടാവിളക്കിന്റെ അരണ്ട വെളിച്ചത്തിന് പിന്നിലായി 3 അടി ഉയരമുള്ള പഞ്ചലോഹത്തിൽ തീർത്ത മൂകാംബികാ
💬 Comments
View all comments