Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
ഇന്നലെ ഷർട്ടിൽ സിന്ദൂരം കണ്ടതിനു തുള്ളിയുറഞ്ഞ ആളാണ് ഇന്നിപ്പോ പെൺപിള്ളേർ കണ്ടു കൊതിക്കട്ടെ എന്നും പറഞ്ഞു കുറിയും തൊടീച്ചു വിടുന്നത്
ഒന്നുകിൽ നട്ടപ്രാന്തു അല്ലെങ്കിൽ വേറെന്തോ ഉള്ളുകളിയുണ്ട്
എനിക്ക് ഉറപ്പായി
ഞാൻ പുറത്തേക്ക് ഇറങ്ങി ചെരുപ്പിട്ടു പടിപ്പുരയുടെ നേർക്ക് നടന്നു
പടിപ്പുര ഇറങ്ങി ഞാൻ പാടത്തെ വരമ്പിലേക്ക് കയറി
വീടിനു മുൻവശത്തുള്ള ഈ പാടങ്ങൾ എല്ലാം നമ്മുടെ അവകാശത്തിൽ ഉള്ളതാണ്
പാടങ്ങൾ എന്ന് തന്നെയല്ല ഇതിന്റെ മറുവശത്തു ഉള്ള പറമ്പുകൾ ഉൾപ്പടെ ഈ നാടിന്റെ നല്ലൊരു ഭാഗം കോവിലകത്തിന്റെ അവകാശത്തിൽ ഉള്ളതാണ്ണ്
മുതുമുത്തശ്ശന് പതിച്ചു കിട്ടിയതും പിന്നീടുള്ള തലമുറയിൽ പെട്ടവർ സമ്പാധിച്ചതും അതുകൂടാതെ അച്ഛനായിട്ട് വെട്ടി പിടിച്ചതും ഒക്കെ കൂടെ കുറെയുണ്ട്
വരമ്പിലൂടെ നടന്ന് തെങ്ങിൻ പറമ്പിൽ എത്തിയാൽ അവിടുന്ന് വേഗം കവലയിൽ എത്തി ബസ് പിടിക്കാം
തലേന്നത്തെ മഴ കാരണം ആകെ ചളിയും നനവുമാണ്
തെന്നി വീഴാതെ ഞാൻ ശ്രെദ്ധിച്ചു നടന്നു
ആകാശം ഇപ്പോളും പൂർണമായും തെളിഞ്ഞിട്ടില്ല
കിളികൾ പോലും പണിമുടക്കിൽ ഏർപ്പെട്ട പോലെ
മൊത്തത്തിൽ ഒരു ശോകമൂകമായ അന്തരീക്ഷം
ആ ജീവസ്സറ്റ അന്തരീക്ഷത്തിന് പോലും തീ പിടിപ്പിക്കാൻ കഴിവുള്ള ഒരാൾ മദഗജം പോലെ മെല്ലെ എനിക്ക് നേരെ എതിർ ദിശയിൽ മുറുക്കാനും ചവച്ചു കൊണ്ട് നടന്നു വരുന്നത് ഞാൻ കണ്ടു
താര!
മന്ത്രവാദിനി താര!
അല്ല, വിശ്വമോഹിനിയായ താര എന്ന സുരസുന്ദരി!
💬 Comments
View all comments