Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 5 [തുണ്ടത്തു എഴുത്തച്ഛൻ]
എവിടെയെങ്കിലും പൊയ്ക്കോളാം എന്ന് പറഞ്ഞു അയാൾ ഭാര്യയും കൈകുഞ്ഞുമായി വീട് വിട്ടിറങ്ങി. തെല്ലകലത്തായി മയ്തീൻ സാഹിബ് എന്നൊരു സൂഫി വൈദ്യന്റെ അടുത്ത് ആശ്രയത്തിനായി ചെന്നു. അലിവ് തോന്നിയ ആ നല്ല മനുഷ്യൻ അയാളുടെ വീട്ടിൽ താമസിക്കാൻ ഇടവും അയാളുടെ തന്നെ പീടികയിൽ കണക്കെഴുത്തു ജോലിയും തരമാക്കി കൊടുത്തു. മക്കളില്ലാതെ വിഷമിച്ചിരുന്ന മയ്തീനും ഭാര്യയും ആ പെൺകുഞ്ഞിനെ രാജകുമാരിയെ പോലെ കൊണ്ടു നടന്നു. സ്വന്തം അച്ഛനും അമ്മയും നോക്കുന്നതിലും നന്നായി അവളെ നോക്കി.
ഏവരുടെയും പൊന്നോമന ആയി വളർന്നു വന്ന അവൾക്ക് പേര് രണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ നായർ എന്ന അച്ഛനും ഇന്ദിര എന്ന അമ്മയ്ക്കും അവൾ സിതാര എന്ന ‘താരമോൾ’ ആയിരുന്നെങ്കിൽ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തു തന്നെ അവൾ കണ്ടിരുന്ന മൊയ്തീനും റംലത്തിനും അവൾ ആയിഷമോൾ ആയിരുന്നു. വർഷങ്ങൾ കടന്നു പോകവേ അവളെ അവർ പള്ളിക്കൂടത്തിൽ അയച്ചു എഴുത്തും വായനയും പഠിപ്പിച്ചു. വയസ്സറിയിച്ച പ്രായമെത്തിയപ്പോൾ സ്വന്തം അച്ഛനമ്മമാരെക്കാൾ കരുതലോടെ അവളെ നോക്കിയതും മധുരപലഹാരങ്ങൾ കൊണ്ട് മൂടിയതും മൊയ്തീനും റംലതും ആയിരുന്നു. പ്രായം പിന്നെയും എത്തിയപ്പോൾ ആയിഷ മോൾക് മയ്തീൻ സാഹിബ് വൈദ്യവും ചികിത്സയും പഠിപ്പിച്ചു കൊടുത്തു. അവർ 5 പേരുടെയും ഇടയിൽ ജാതിമതങ്ങളുടെ വേലിക്കെട്ടുകളോ നിബന്ധനകളോ തെല്ലും കടന്നു വന്നില്ല. ഇക്കണ്ട നാളത്രയും മുനമ്പാട്ടയ്ക്ക് പോകാനോ അവിടെയുള്ള ആരുമായെങ്കിലും ഒരക്ഷരം മിണ്ടാനോ നായരും ഭാര്യയും കൂട്ടാക്കിയിരുന്നില്ല. അവർക്ക് അതിന്റെ ആവശ്യം വേണ്ടി വന്നില്ലതാനും. മയ്തീൻ സാഹിബിന്റെ പീടികയിലെ ജോലിയും അവരുടെ വീട്ടിലെ താമസവുമായി അവർ സസന്തോഷം കഴിഞ്ഞു പോന്നു. മയ്തീൻ സാഹിബിന്റെ വീട്ടിലെ ചില രീതികളും മറ്റും താര
💬 Comments
View all comments