Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 5 [തുണ്ടത്തു എഴുത്തച്ഛൻ]
പൊയ്ക്കോട്ടേ? നിങ്ങളുടെ വിശ്വാസം അനുസരിച്ചു തന്നെ വളർത്തിക്കോളാം. ദൂര സ്ഥലത്തു അലയുമ്പോൾ ഒരു കൂട്ടായി വിശ്വസിക്കാൻ പറ്റുന്ന ഒരാൾ ഉണ്ടെങ്കിൽ അതിന്റെ റാഹത് പറഞ്ഞു അറിയിക്കാവുന്നതിൽ അപ്പുറമാണ്. ഈ പ്രായമായ കാലത്ത് ഇവനെ വളർത്താൻ നിങ്ങൾ പാട് പെടും. ചിലവിനു ഇടയ്ക്ക് എന്തെങ്കിലും ഇങ്ങോട്ടേക് ഇടയ്ക് കൊടുത്തും വിടാം”
കേട്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും ആ മനുഷ്യൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് അവർക്കു തോന്നി. ജീവനെ പോലെ കൊണ്ടു നടന്ന് വളർത്താൻ മോഹിച്ച ചെറുമകനെ വിലയ്ക്കു നൽകുന്നതിനു തുല്യമാണ്. എങ്കിലും ഈ വയ്യാത്ത കാലത്ത് അവനു നല്ല ആഹാരമോ, കുപ്പായമോ, വിദ്യാഭ്യാസമോ കൊടുക്കാൻ തന്നാൽ ആവതില്ല. മനസ്സില്ലാമനസ്സോടെ അവർ ഒടുവിൽ സമ്മതിച്ചു. മൂസ ആ ചോര കുഞ്ഞുമായി പടിയിറങ്ങി. അവനെ ചൊല്ലും ചോറും കൊടുത്ത് വളർത്തി. ഹൈന്ദവ തത്വങ്ങളും ഇസ്ലാമിക വിശ്വാസങ്ങളും എല്ലാം അവനു പറഞ്ഞു മനസിലാക്കി കൊടുത്തു. പുരാണ കഥകളും അറേബ്യൻ മായാജാല കഥകളും പറഞ്ഞു അവനെ താരാട്ടി ഉറക്കി. അവനെ എഴുത്തും വായനയും കണക്കും അഭ്യസിപ്പിച്ചു. ഇടയ്ക്കിടെ അവന്റെ മുത്തശ്ശിയ്ക്കു ചിലവിനു കാശയച്ചു. ഒടുവിൽ അവർ മരിച്ചപ്പോൾ അവരുടെ ആചാരപ്രകാരം കർമങ്ങൾ അവനെ കൊണ്ടു നടത്തിച്ചു. അവൻ വളർന്നു ചോരയും നീരുമുള്ള ഒരാണായി. മൂസ അവനെ സ്വന്തം ചെറുമകൻ എന്ന സ്ഥാനത്തു കണ്ടു സ്നേഹവായിപോടെ അവനെ മുനീർ എന്ന് ചെല്ലപ്പേരിട്ട് വിളിച്ചു. അതിലവനും യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. “എന്തോ ഉപ്പുപ്പാ” എന്ന് അനുസരണയോടെ അവൻ വിളികേട്ടു പോന്നു. സന്തതസഹചാരി ആയി പോകുന്നിടത്തു എല്ലാം തുണ പോയി. അവൻ, രാജൻ എന്ന മുനീർ, മൂസ മെയ്തീൻ സാഹിബിന്റെ വീട്ടിൽ
💬 Comments
View all comments