Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
അതിനുള്ളിൽ ആഴ്ന്നുവീണ ആർക്കും അപായം ഒന്നും സംഭവിച്ചില്ല എന്നു മാത്രമല്ല അവർ ചെന്ന് വീണത് മരംകോച്ചുന്ന തണുപ്പുള്ള അരയോളം താഴ്ചയുള്ള വെള്ളത്തിലേക്ക് ആയിരുന്നു
അടിയിൽ നിന്നും മുകളിലേക്കു നുരഞ്ഞു പൊന്തി മലരികൾ സൃഷ്ടിച്ചു ഉയർന്നു മറിഞ്ഞു അവിടെ എവിടേക്കോ തന്നെ ഒഴുകി മറഞ്ഞ ഒരു ജലസ്രോതസ്
ചെറു കിണറിൽ നിന്നും മുകളിലേക്ക് സഹായത്തിനായി വിളിച്ചു കൂവിയ അവരോടു ശാന്തമായി അവിടെ മറ്റെന്തെങ്കിലും ഉണ്ടോയെന്നു നോക്കാൻ മുതുമുത്തച്ഛൻ വിളിച്ചു പറഞ്ഞു
ജലത്തിൽ പരതിയ അവരുടെ കൈയിൽ അനേകം വള്ളി പടർപ്പുകൾ തടഞ്ഞു
ഒപ്പം ഒരു നീണ്ടുരുണ്ട പാറക്കല്ലും
അവർ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ അവരെ മുകളിൽ എത്തിക്കാൻ അദ്ദേഹം കൂടെയുള്ള മറ്റുള്ളവരോട് പറഞ്ഞു
ഉടുമുണ്ടുകൾ കൂട്ടിക്കെട്ടി അവരെയെല്ലാം മുകളിൽ എത്തിച്ചു
ഈ സ്ഥലത്ത് ജല സ്രോതസ്സിനോടൊപ്പം ഒരു സ്വയംഭൂ വിഗ്രഹവും ഉണ്ടെന്നും ഇതിനെ ഇനി അനാഥമാക്കാൻ കഴിയില്ല എന്നും തനിക്കിനി ഇവിടെ തങ്ങേണ്ടതായി ഉണ്ടെന്നും അറിയിച്ചു അദ്ദേഹം അവിടെത്തന്നെ ഇരുന്നു
എന്നിട്ട് രാജാവിന് കൊടുക്കാൻ ചെന്തമിഴിൽ ഉള്ള ഒരു ഓല ഏല്പിച്ച ശേഷം ധ്യാനത്തിൽ മുഴുകി
നാലാം നാൾ ഓല കൈപ്പറ്റിയ രാജാവിനു അതിന്റെ ഉള്ളടക്കം പണ്ഡിതന്മാർ തർജ്ജിമ ചെയ്ത് കൊടുത്തു
“ആയതിനാൽ ഇന്നേക്ക് മുപ്പത്തിയൊന്നു വർഷം തികയുന്ന ദിവസം മലയാള ദേശത്തു നിന്നും ഒരു വീശിഷ്ട വ്യെക്തി നിന്റെ മകനെ അന്വേഷിച്ചു എത്തും
അവൻ ആ ക്ഷണം സ്വീകരിച്ചു പോകേണ്ടതാകുന്നു
അവന്റെ കർമവിധിയിൽ മലയാള ദേശത്തു പണ്ട് മണ്മറഞ്ഞു പോയൊരു മൂകാംബികാ ദേവിയുടെ സ്വയംഭൂ വിഗ്രഹം അനാച്ഛാദനം ചെയ്യുവാനും പിന്നീട് അതിനു മുടങ്ങാതെ തേവാരം കഴിച്ചു കൂടുവാനും പറയപ്പെട്ടിരിക്കുന്നു
അവനെ കൂട്ടികൊണ്ട് പോകുന്ന വ്യക്തിയുടെ കൈവശം ഈ സന്ദേശം എത്തിക്കുവാൻ അവനെ ശട്ടം കെട്ടുക
ഈ സന്ദേശം വായിക്കുന്നത് അവനെ കൂട്ടികൊണ്ട് പോയവൻ എങ്കിൽ മൂകാംബികാ ദേവിയുടെ നിലയാത്ത കടാക്ഷത്തിനായി തേവാരം കഴിച്ചു കൂടുവാൻ അവനു വേണുന്നത് ചെയ്തു കൊടുക്കുക - എന്ന് മധുര വാഴും പൊന്ന് തമ്പുരാന്റെ പ്രിയമുള്ള ദാസൻ ഭവിഷ്യവാണി ദണ്ഡപാണി നായ്ക്കർ”
മുൻപേതോ കാലത്ത് തന്നെ ഇതെല്ലാം പ്രവചിക്കപ്പെട്ടത് ആയിരുന്നെന്നും മധുര രാജാവിന്റെ കൊട്ടാരത്തിലെ
💬 Comments
View all comments