Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
ജ്യോൽസ്യൻമാരിൽ ആരുടെയോ സന്ദേശത്തിന്റെ ഒരു ഭാഗമാണ് കേട്ടതെന്നും ബോധ്യമായ രാജാവ് ആദിശേഷൻ അയ്യർക്ക് സാമൂതിരിയുടെ സഹകരണത്തോടെ ആ സ്ഥലം അത്രയും തുല്യം ചാർത്തി കൊടുക്കുകയും അവിടെ തേവാരത്തിനു വേണ്ടുന്ന എല്ലാ ഒരുക്കങ്ങൾക്കുമായി ഒരു കൂട്ടം ആളുകളെ വിട്ടു കൊടുക്കുകയും ചെയ്തു
ആളുകളുടെ സഹായത്തോടെ ആദിശേഷൻ അയ്യർ ആ ഇടിഞ്ഞു താഴ്ന്ന ഭാഗത്തിന് ചതുരത്തിൽ കുറച്ചു വിസ്താരം വരുത്തിച്ചു ജലസ്രോതസ്സും വിഗ്രഹവും അതിന്റെ കൃത്യം മദ്ധ്യത്തിൽ വരത്തക്ക രീതിയിലാക്കി
അതിനോട് ചേർന്ന് ഒരു തേവാരപ്പുരയും അവിടേക്ക് മുകളിൽ നിന്നും ഇറങ്ങാൻ പടവുകളും പണി കഴിപ്പിച്ചു
പറമ്പിൽ നിന്നും നോക്കിയാൽ ചതുരത്തിൽ ഉള്ളൊരു കുഴിയുടെ നടുവിൽ നുരഞ്ഞു പൊന്തുന്ന ഒരു അരുവിയും അതിനോട് ചേർന്ന് ചെങ്കല്ലിൽ തീർത്ത ഒരു കൊച്ചു മുറിയും അവിടേക്ക് ഇറങ്ങാൻ പടവുകളും ഉള്ളൊരു കുഴിയമ്പലം
മുകളിൽ പറമ്പിൽ തന്നെ അദ്ദേഹത്തിന് തങ്ങാൻ മറ്റൊരു ചെറിയ മുറിയും പണികഴിപ്പിച്ചു
മുടങ്ങാതെ തേവാരം നടത്തി പോന്ന അദ്ദേഹത്തിനെ രണ്ടു രാജാക്കന്മാരും ഇടയ്ക്കിടെ വന്നു സന്ദർശിക്കുകയും ഭഗവതിയുടെ അനുഗ്രഹം വാങ്ങുകയും ഒക്കെ ചെയ്തു പോന്നു
തനിക്ക് പ്രായമായാൽ ഇത് തുടർന്ന് കൊണ്ട് പോകാൻ ഒരു അനന്തരാവകാശി ഇല്ലെന്നും അങ്ങനെ സംഭവിച്ചാൽ അത് ദേവിയുടെ കോപത്തിന് ഇരയാക്കുമെന്നും ഒരു നാൾ തന്നെ കാണാൻ വന്ന സാമൂതിരിയോട് അദ്ദേഹം വ്യസനസമേതം അറിയിച്ചു
പുറപ്പെടാ ശാന്തി ആയി കഴിയുന്ന അദ്ദേഹത്തിന് അവിടെ തന്നെ വേളിയ്ക്കുള്ള ഒരുക്കങ്ങൾ രാജാവ് ചെയ്തു കൊടുത്തു
സാമൂതിരിയുടെ അനന്തരവളെ വേദം പഠിപ്പിക്കാനായി തുളു നാട്ടിൽ നിന്നും എത്തി കൊട്ടാരത്തിൽ താമസിചിരുന്ന ത്രിപുരസുന്ദരി ആചാര്യ എന്ന സ്ത്രീയെ അദ്ദേഹം വേളി കഴിച്ചു
തമിഴ് - തുളു ബ്രാഹ്മണർ തമ്മിലുള്ള വിവാഹം അത്രയ്ക്കു പ്രചാരത്തിൽ ഇല്ലായിരുന്ന കാലം ആയിരുന്നിട്ടു കൂടെ തുളുനാട്ടിൽ നിന്നും പാണ്ടിനാട്ടിൽ നിന്നും ഒട്ടനേകം പേർ പങ്കെടുത്തു
വന്നവരിൽ പലരും അനവധി പാരിതോഷികങ്ങളും നൽകി
വിവാഹ സമ്മാനം എന്ന രീതിയിൽ ആ പറമ്പിൽ നല്ലൊരു ഇല്ലം പണിയിച്ചുകൊള്ളാൻ രാജാവ് അദ്ദേഹത്തെ അറിയിച്ചു
അങ്ങനെ നെടുംകോവിൽപേരൂർ കോവിലകത്തിനു തറക്കല്ല് വീണു
പിന്നീട് വർഷങ്ങൾക്ക് ശേഷം പല പല പരിണാമങ്ങളിലൂടെ കടന്നു പോയ ശേഷമാണ്
💬 Comments
View all comments