Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
ചേച്ചിക്ക് തോന്നുന്നത് തന്നെ വിശ്വസിച്ചോളൂ
ഞാൻ ഇറങ്ങുന്നു
പ്രത്യേകിച്ച് ഒന്നും ഇനി വേണം എന്നില്ല” ഞാൻ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു
എന്നിട്ട് സഞ്ചി എടുക്കാൻ ഒരുമ്പെട്ടു
“ഹാ നിൽക്കട
ഉള്ളത് പോലും ഇല്ലാത്തത് പോലും പാതിരാത്രിക്ക് വീടിനു വെളിയിൽ ഉള്ള സഞ്ചാരം ഒന്നും ശെരിയല്ല ചെറുക്കാ
രാത്രിയിൽ നിന്റെ മുറിയിലെ ജനാല പാളി ചടപട തല്ലുന്ന ശബ്ദം കേട്ടാ ഞാൻ ഉണർന്നത്
വന്നു നോക്കിയപ്പോ മുറി തുറന്നു കിടക്കുന്നു നിന്നെ ഒട്ടു കാണുന്നുമില്ല
ജനാല അടച്ചിട്ടു നിന്നെ താഴത്തെ നിലയിൽ അന്വേഷിക്കാമെന്നു വിചാരിച്ചപ്പോ ജനലിൽ കൂടെ കണ്ട കാഴ്ച നീ തൊടിയിൽ മഴയത് കിടക്കുന്നു
ഇത് കണ്ടാൽ പിന്നെ ഞാനെന്ത് കരുതണം? ഇന്നാ കഴിച്ചിട്ട് പോ “ എന്നും പറഞ്ഞു എന്നെ തടുത്തു നിർത്തിയിട്ട് ചേച്ചി വട്ടപാത്രത്തിൽ അവല് കുഴച്ചത് ആക്കി എനിക്ക് നേരെ നീട്ടി
ഞാനത് വാങ്ങി ആദ്യം ഒന്ന് രണ്ടു പിടി ധൃതിയിൽ കഴിച്ചു
എന്നിട്ട് സാവകാശം വീണ്ടും രണ്ടു മൂന്നു പിടി കഴിക്കുന്നതിനു ഇടയിൽ പറഞ്ഞു “അതൊക്കെ ശെരി പക്ഷെ എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ പോലും കൂട്ടാക്കാതെ ചേച്ചി എന്തൊക്കെ വർത്തമാനമാണ് പറഞ്ഞത് എന്നോട്? കേൾക്കാനുള്ള മനസ്സ് കാണിച്ചുകൂടെ!”
“ആഹ് ഇനി അതെല്ലാം കേട്ടിട്ട് പ്രത്യേകിച്ച് കാര്യം ഒന്നുമില്ലല്ലോ
കഴിഞ്ഞത് കഴിഞ്ഞു അത്ര തന്നെ
നീ വേഗം കഴിച്ചിട്ട് പോകാൻ നോക്ക്
ഉച്ചക്ക് നീ ഇന്ന് ക്യാന്റീനിൽ നിന്നും കഴിക്കണം കേട്ടോ
ഇന്നിവിടെ ഞാനും അച്ഛനും അമ്മയും ഒരിയ്ക്കലാണ്
പാട്ടാവിനും പാട്ടിയ്ക്കും ഉള്ള ഗോതമ്പു കഞ്ഞി മാത്രമേ കാലമായിട്ടുള്ളു
അത് നിനക്ക് പറ്റില്ലല്ലോ” ചേച്ചി പാത്രത്തിലേക്കു ഒരു ചെങ്കദളി പഴം തൊലി കളഞ്ഞു ഇട്ടു തന്നുകൊണ്ട് പറഞ്ഞൂ
എനിക്ക് ഇത്തിരി അരിശം തോന്നി
കഴിഞ്ഞത് കഴിഞ്ഞു പോലും
എന്നു വെച്ചാൽ കേൾക്കാനോ കേട്ടത് വിശ്വസിക്കാനോ കൂട്ടാക്കുന്നില്ല എന്തെങ്കിലും ആയി പോട്ടെ എന്നുള്ള മാതിരി
എന്റെ ഉള്ളിൽ ഉണ്ടായ നീരസം മുഖത്ത് തെളിഞ്ഞെന്ന് ഉള്ളത് ചേച്ചിയുടെ മുഖഭാവത്തിൽ നിന്നും മനസ്സിലായി
നീ എന്നെ വിശ്വസിപ്പിക്കാൻ മിനക്കേടാതെ കഴിച്ചിട്ട് പോവാൻ നോക്ക് എന്നുള്ള രീതിയിൽ കുസൃതിയും
💬 Comments
View all comments