0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 4 [തുണ്ടത്തു എഴുത്തച്ഛൻ]

Author : kkstories Read All Parts 467

എന്റെ നെഞ്ചില്‍ കൂടെ ഒരു വെള്ളിടി പാഞ്ഞു.

“ഇവള്‍ക്ക് ഇവിടെ ഉള്ള കാര്യം….

അത് ഉപജീവനം മാത്രമല്ല…...

ഒരു പക പോക്കല്‍ കൂടെയാണ്…..

ഇവളെ ഇങ്ങനെ ആരോരുമില്ലാത്ത ഒരുവള്‍ ആക്കിയവരില്‍ ഒരുവന്‍ ഷണ്ഡന്‍ നമ്പൂതിരിയാണ്. അന്ന് കുറെ പേരുടെ കുടിലതയില്‍ ഇവള്‍ക്ക് നഷടപ്പെട്ടത് സ്വപ്നം കണ്ടൊരു കുടുംബ ജീവിതവും സന്തോഷവും സമാധാനവും ഒക്കെയാണ്.”

പിന്നീട് അങ്ങോട്ട്‌ അര മണിക്കൂര്‍ നേരം മൂപ്പന്‍ നിര്‍ത്താതെ താരയുടെ മുഴുവന്‍ ജീവിതവും എന്നെ പറഞ്ഞു കേള്‍പ്പിച്ചു. ഉദ്വേഗത്തോടെ കേട്ടിരുന്നെകിലും അറിയാതെ ഒരു തുള്ളി കണ്ണുനീര്‍ എന്റെ കണ്ണില്‍ നിന്ന് പോലും വീണുപോയി ആ കഥ കേട്ടപ്പോള്‍.

പാവം. മന്ത്രവാധതിനു പൊലിമ കൂട്ടാന്‍ അണിഞ്ഞ കറുപ്പ് മേലങ്കിയ്ക്ക് ഉള്ളില്‍ ഒരുപാട് മുറിവേറ്റ ഒരു ഹൃദയമുണ്ടെന്ന് ഞാന്‍ വ്യസനത്തോടെ മനസിലാക്കി.

അവളൊരു മന്ത്രവാധിനിയല്ല.. ക്രൂരയല്ല.. അവളൊരു അതിജീവിതയാണ്…

💬 Comments

View all comments