Chapter Title : ആദിത്യ ഉദയം 2 [God Of Lust]
വലിയ ഭാവവത്യാസങ്ങൾ ഉണ്ടായിരുന്നില്ല... മറുതൊന്നും പറയാതെ അവൾ തിരിഞ്ഞ് നടന്നു.... പാവം സങ്കടമായികാണും, എന്റെ മനസ്സ് എന്നോട് തന്നെ മന്ത്രിച്ചു... പക്ഷെ പോവുന്നതിനിടയിൽ അവൾ വാതിലിന്റെ അവിടെ ഒന്ന് നിന്നു തിരിഞ്ഞ് നോക്കി, ആ നോട്ടത്തിൽ എനിക്ക് എന്തോ പന്തിക്കേട് തോന്നി,ആ നോട്ടം കണ്ടപ്പോ പണി വരുന്നുണ്ടാവാറാച്ച എന്ന ഡയലോഗ് ആണ് ഓർമവന്നത്... ഞാൻ കുറച്ച് നേരം കൂടി അവിടെ നിന്ന് എന്റെ റൂമിലോട്ട് പോയി...പിന്നെ കട്ടിലിൽ കിടന്ന് ഓരോന്ന് ആലോചിച് കൂട്ടി...
"എന്നാലും അവൾ എന്തിനായിരിക്കും എന്നെ അങ്ങനെ നോക്ക്യേ???" ഞാൻ എന്നോട് തന്നെ ചോദിക്കാൻ തുടങ്ങി... കുറച്ച് നേരം കൂടി ഓരോന്ന് ആലോചിച് തലപ്പുണ്ണാക്കി മെല്ലെ ഉറക്കിലേക്ക് വഴുതി വീണു.... കുറച്ച് നേരം കഴിഞ്ഞതും എന്നെ ആരോ തട്ടിവിളിക്കാൻ തുടങ്ങി... തട്ടിവിളി അല്ല അടിക്കുന്ന പോലെ ഒരു ഫീൽ... ഞാൻ മെല്ലെ ഏണിറ്റു... എണീറ്റതും മുഖത്തേക്ക് അറഞ്ചം പുറഞ്ചം അടിക്കാൻ തുടങ്ങി... നോക്കുമ്പോ അമ്മയായിരുന്നു...
""എടാ തന്തക്കുപിറക്കാത്തവനെ, നീ എന്താടാ ആ കൊച്ചിനെ ചെയ്തേ???"" അമ്മ എന്നോട് അലറാൻ തുടങ്ങി.. "" നീ എന്റെ വയറ്റിൽ തന്നെ ഉണ്ടായല്ലോടാ നാറി... നിന്റെ അച്ഛൻ മരിച്ചന്ന് മുതൽ തുടങ്ങിയതാ നിന്നെ കൊണ്ട് ഓരോന്ന്, ഇപ്പൊ ഇതാ ഒരു പെണ്ണിനെ... "" മുഴുവൻ പറയുന്നതിനും മുന്പേ അമ്മ വിങ്ങിപോട്ടാൻ തുടങ്ങി...
""അമ്മേ ഞാൻ.. ഞാൻ ഒന്നും ചെയ്തിട്ടില്ല "" ഇത് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു...
""മതി നീയിനി ഒന്നും പറയേണ്ട, എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ല, ഇപ്പൊ തന്നെ ഇറങ്ങിക്കോണം ഇവിടന്ന്?? ""
💬 Comments
View all comments