Chapter Title : ആദിത്യ ഉദയം [God Of Lust]
""തനിക് ചെവി കേട്ടൂടെ!!""
അവളുടെ ഒരുമാതിരി പാറപൊറത് ചിരട്ടെ വച്ച് ഒരക്കുന്ന ശബ്ദം കേട്ടാണ് ഞാൻ സ്വയംബോധം വീണ്ടെടുത്തത്.
""സോറി, ഞാൻ കണ്ടില്ല്യ ""
അവള്ടെ ചെലപ്പ് കേട്ട് എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും ഞാൻ പുറത്ത് കാണിക്കാതെ ശാന്തമായി പറഞ്ഞു
""കാണാതിരിക്കാൻ താൻ മാനത്തു നോക്കി ആണോടോ നടക്കുന്നെ ""
ഈ നായിന്റെ മോള് ഒരു വിട്ട് വീഴ്ച്ചക്കും തയാറാല്ലല്ലോ. എന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു വരാൻ തൊടങ്ങി.
""നീ ഒന്ന് മിണ്ടാതിരുന്നേ!! കൊഴപ്പല്ല ബ്രോ!! ബ്രോ വിട്ടോ ""
അതാരാ അങ്ങനൊരു ഹോയ് വിട്ടത്??ദേ അവള്ടെ ബാക്കിൽ വേറെ ഒരു ചെല്ലക്കിളി. പക്ഷെ എന്നെ ബ്രോ എന്ന് വിളിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ശെരിക്കും കണ്ടാൽ ഒരു 24-25 വയസ്സ് തോന്നുവെങ്കിലും ആ ബ്രോ വിളി കേൾക്കാൻ ഒരു സുഖംമില്ല.
""എന്ത് മിണ്ടാതിരിക്കാൻ!! നീ ഇത് കണ്ടില്ലേ!! എന്റെ നെറ്റി മോഴകാൻ തൊടങ്ങി ""
എന്നും പറഞ്ഞു അവൾ നെറ്റി ഉഴിയാൻ തൊടങ്ങി!!
""എവിടെ നോക്കട്ടെ??"" കിട്ട്യേ ഗ്യാപ്പിൽ ഈ വിഷ്ണു മൈരേൻ ആ പെണ്ണിന്റെ നെറ്റിയിൽ തൊട്ട് ചോദിച്ചു.
""കൊഴപ്പല്ലല്ലോ, ചേച്ചിക് തോന്നയേതാവും ""
ഈ സമയം അതുവഴി പോവുന്നവരെല്ലാം ഞങ്ങളെ തന്നെ നോക്കുന്നുണ്ട്. എങ്ങനെ നോക്കാതിരിക്കും അമ്മാതിരി കാറല്ലല്ലേ കാറണ്ണേ ഇവൾ.
""സോറി ചേച്ചി!! ഒച്ച വെച്ച് ആളെ കൂട്ടല്ലേ പ്ലീസ് "" ഞാൻ ഈ വള്ളി ഒഴിവാക്കാൻ വേണ്ടി മാക്സിമം താഴ്ന്നു കൊടുത്തു.
""എന്ത് സോറി, കണ്ണും മൂക്കും ഇല്ലാതെ വന്ന് ഇടിച്ചിട്ട് സോറി പോലും."" അവൾ ഒരു ലോഡ് പുച്ഛം വാരി
💬 Comments
View all comments