Chapter Title : ആദിത്യഹൃദയം 1 [അഖിൽ]
തന്നെ ആദിത്യന് അടി കിട്ടിയ കാര്യം കോളേജ് മൊത്തം പാട്ടായി ....... പരിഹാസവും കളിയാക്കലും കൂടെ നല്ല ഒന്നാന്തരം സദ്യ തന്നെ കിട്ടി ..... എന്തിന് കൂടുതൽ പറയണം .... അർജുനേട്ടൻ വരെ വാക്ക് കൊണ്ട് വലിച് കീറി മടക്കി കൈയിൽ തന്നു...
മാസങ്ങൾ കടന്നു പോയി...... ജോലിയും പഠിത്തവും നല്ലരീതിയിൽ തന്നെ പോകുന്നു .... അതാവശ്യം ക്യാഷും സംബാധിച്ചു......ആ ഇടക്കയാണ് വണ്ടി കമ്പം തലയിൽ കേറിയത് .... കൂടാതെ എരിതീയിൽ എണ്ണ ഒഴിക്കാൻ സമീറും ..... അങ്ങനെ പറഞ്ഞു പിരികയറ്റി അവസാനം വണ്ടി വാങ്ങാൻ എനിക്കയും താല്പര്യം ആയി ..... അർജുനേട്ടനോടെ കാര്യം പറഞ്ഞപ്പോ....... പുള്ളിക്കും സമ്മതം .....
പിന്നെ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു ........
വണ്ടിയുടെ ചർച്ച..... പുതിയത് വേണോ .... യൂസ്ഡ് വാങ്ങണോ ..... അങ്ങനെ ചർച്ചകൾ പുരഗമിച്ചു കൊണ്ടിരുന്നു...... അവസാനം..... അർജുനേട്ടന്റെ സുഹൃത്തിന്റെ അധികം ഉപയോഗികയാത്ത ബുള്ളറ്റ് ഉണ്ട്.... അത് ചുളു വിലയ്ക് കിട്ടും എന്ന് പറഞ്ഞപ്പോ ഒന്നും നോക്കിയില്ല...... നേരെ ആ പടകുതിരയെ അങ്ങോട്ട് വാങ്ങി........ സന്തോഷാന്തിന്റെ നാളുകൾ ആയിരുന്നു പിന്നീടങ്ങോട്ട് ......
കൂട്ടുകാരും കൂടി തൻ്റെ പടകുതിരയുമായി ..... കറങ്ങി നടന്ന സമയങ്ങൾ ..... അതെ മറക്കാനാവാത്ത അനുഭവങ്ങൾ ...... യാത്രകളെ പ്രണയിച്ച് തുടങ്ങിയ സമയം..... എല്ലാം ഒന്നിനൊന്ന് മെച്ചം ......
പെട്ടന്നായിരുന്നു ദിവസങ്ങളും മാസങ്ങളും കടന്നു പോയത് ...... അവസാന വർഷം ...... ഇതു വരെ കഴിഞ്ഞ സെമെസ്റ്ററുകൾ എല്ലാം നല്ല രീതിയിൽ തന്നെ പാസ് ആയി ...... എട്ടാം സെമസ്റ്റർ പരീക്ഷയും വൈവയും പ്രൊജക്റ്റും
💬 Comments
View all comments