Chapter Title : ആദിത്യഹൃദയം 2 [അഖിൽ]
പോയി ചെന്നപാടെ കിടന്നു നിദ്രയിൽ മുഴുകി ....
പിറ്റേ ദിവസം രാവിലെ അർജുനെട്ടനെ കണ്ടു....
അർജുനേട്ടൻ രാമപുരത്തുള്ള ഭാര്യാവീട്ടിലോട്ട് അന്ന് തന്നെ പോയി .... ഒരാഴ്ച് കഴിയുമ്പോൾ ആദിയോട് അങ്ങോട്ട് ചെല്ലുവാനും....ജിമ്മിൽ പ്രശനം ഉണ്ടാക്കിയ പിള്ളേരെ കണ്ടാൽ സോറി പറയാനും പറഞ്ഞ് ഒരു ചെറിയ ഉപദേശവും കൊടുത്തു .....
അന്ന് സന്ധ്യക്ക് ആദി റെയിൽവേ സ്റ്റേഷനിൽ പോയി വണ്ടി ഒപ്പിട്ടു കൈപറ്റി ...അവിടെന്നു നേരെ വർക്ഷോപ്പിൽ പോയി... ഹെഡ്‍ലൈറ്റും മാറ്റി... കൂടാതെ വണ്ടി വാട്ടർ സർവീസും ചെയ്തു നേരെ വീട്ടിൽ പോയി.... പിറ്റന്നാള് സൗഹൃദ സംഗമത്തിന് പോകുവാൻ ഉള്ള ഷർട്ടും ജീൻസും തേച്ചു വെച്ചു ......
മീരയെ വിളിച്ചു വണ്ടി കിട്ടിയ കാര്യവും പറഞ്ഞ് എപ്പോഴോ നിദ്രയിൽ മുഴുകി...
പിറ്റേന്നു രാവിലെ ,,,
കുറച്ചു നേരം വൈകിയാണ് ആദി എഴുന്നേറ്റത് .....
കുളിച്ചു വൃത്തിയായി ....അടുക്കളയിൽ കയറി
നല്ല ഒരു കാപ്പി ഇട്ട് കുടിച്ചു ....
കുറച്ചു നേരം കൂടെ കഴിഞ്ഞപ്പോൾ നേരെ സമീറിൻ്റെ വീട്ടിലോട്ട് നടന്നു....
അവിടെ ചെന്നപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിൽ ...
ചെന്നപാടെ ആദിക്കും ഒരു പ്ലേറ്റിൽ ....
നല്ല ആവി പറക്കുന്ന പുട്ടും പിന്നെ കടലക്കറിയും ....
അത് ആസ്വദിച്ച് കഴിക്കുമ്പോളാണ് ഷഹനയുടെ ചോദ്യം കേട്ടത് ...
ആദി ഇക്ക എപ്പോഴും ഇങ്ങനെ ആണോ ??
എങ്ങനെ ആണോന്ന് ???
അല്ല ഈ മുടിയും താടിയും ഒക്കെ ആയിട്ട് ...??
സമീർ ഇക്ക എനിക്ക് ഫോട്ടോ കാണിച്ചു തന്നിരുന്നു ....
അതിൽ ഇത്രയ്ക്കും മുടിയും താടിയും ഒന്നും ഇല്ലായിരുന്നു ...
💬 Comments
View all comments