0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 759
മങ്ങിയ വെളിച്ചത്തിൽ കാണാം ... പതിയെ പതിയെ എന്തോ ഒരു ആകർഷണത്താൽ ആ കുളിത്തൊട്ടിയുടെ അടുത്തൊട്ട് നീങ്ങുന്നത് പോലെ .... അതെ ഇപ്പോൾ ആ കുളിത്തൊട്ടിയുടെ അടുത്തൊട്ട് എത്തിയിരിക്കുന്നു .... വെള്ളിയിൽ പൊതിഞ്ഞ കുളിത്തൊട്ടി അതിൽ കുറെ അധികം കൊത്തിവച്ചതു പോലെ ഉള്ള ചിത്രങ്ങൾ...... ചിത്രങ്ങളാലും എഴുതിനാലും മൂടപ്പെട്ട നിലയിൽ ഉള്ള കുളിത്തൊട്ടി ...... ആ കുളിത്തൊട്ടിയിൽ കറുത്ത നിറത്തിൽ ഉള്ള ദ്രാവകം .....
തൊട്ടു നോക്കിയപ്പോൾ എണ്ണ പോലെ കട്ടിയുള്ള ദ്രാവകം ...... ആരോ എന്തോ എവിടെന്നോ ..... കുറെ ശബ്ദങ്ങൾ വീണ്ടും ആ കുളിത്തൊട്ടിയിൽ നോക്കിനിൽക്കേ പെട്ടന്നായിരുന്നു ആ കറുത്ത ദ്രാവകത്തിൽ നിന്നും ആരോ പൊന്തി വന്നത് ..... ഒരുതരം അലർച്ചയോടെ ...... ആദിത്യൻ തൻ്റെ നിരീക്ഷണ ബെഡിൽ ഞെട്ടി എഴുനേറ്റു ചുറ്റും നോക്കി ആരും ഇല്ല ..... ഒന്നും മനസിലാവാത്ത അവസ്ഥ കണ്ടതു സ്വപ്‌നം ആണോ ?? ആദിത്യൻ സ്വയം ചോദിച്ചു..... പെട്ടന്നു തന്നെ തൻ്റെ കാഴ്ച്ച മറയുന്നതു പോലെ ആദിത്യൻ ബെഡിൽ നിന്നും എഴുനേറ്റു നടക്കാൻ തുടങ്ങിയതും മുൻപിലോട്ട് വീഴുവാൻ പോയി എന്നാലും വീഴാതെ തൻ്റെ മുട്ടു കുത്തി നിന്നു ..... ആദിത്യൻ തൻ്റെ കണ്ണുകൾ കൈകൊണ്ട് കൂട്ടിത്തിരുമ്പി ... വീണ്ടും കണ്ണു തുറന്നു നോക്കി ....... ക്യാമറയുടെ ലെന്സ് പോലെ കണ്ണിലെ കൃഷ്ണമണി ഫോക്കസ് ആവുന്നു എന്നാൽ വീണ്ടും മങ്ങി പോകുന്നു ആദിത്യന്റെ മനസ്സിൽ ഭയം കയറി തുടങ്ങി..... അതെ നിമിഷത്തിൽ തന്നെ ഹോസ്പിറ്റലിലെ മാത്രം ഉള്ള ആ പ്രിത്യേഗ ഗന്ധം മൂക്കിലേക്ക് ശക്തമായി കയറി കൊണ്ടിരിക്കുന്നു അതേപോലെ പലതരത്തിൽ

💬 Comments

View all comments