0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 762

ഏട്ടൻ്റെ ആമിക്കുട്ടിക്ക് ....

ഹ്മ്മ് മതി മതി .....

വിഷ്ണുവേട്ടൻ ഒക്കെ എന്നാണാവോ വരുന്നേ ...???

മിക്കതും അടുത്ത ആഴ്ച എന്നാ ....

മാമി പറഞ്ഞത് .....

അതൊക്കെ പോട്ടെ ...

എനിക്ക് ഈ പ്രാവിശ്യം നല്ല ഒരു ഗിഫ്റ്റ് വേണം ...

ഗിഫ്റ്റോ എന്തിന് ..??

ഏട്ടന് അറിയില്ലേ ...???

അല്ലെങ്കിലും ഏട്ടന് ഇപ്പോ എന്നെ കുറിച്ച് ഒരു ചിന്തയും ഇല്ലാ ...

എൻ്റെ പിറന്നാൾ വരുവല്ലേ ഏട്ടാ ....

ഹ ഹ ഹ ...

അതായിരുന്നോ കാര്യം ...

അത് എനിക്ക് നല്ല ഓർമയുണ്ട് ....

ഇന്നേക്ക് ഇരുപത്തിയൊന്നാം ദിവസം ...

ഞാൻ അത് മറക്കോ.... ആമിക്കുട്ടി...

ഹ്മ്മ് ....

നമുക്ക് ഇന്ന് പുറത്തു പോയാലോ ...??

എങ്ങോട്ട് ...???

എങ്ങോട്ടേലും പോവാം അഭികുട്ടാ ...

വാ എഴുന്നേൽക്ക് ....

അഭിയുടെ കൈ പിടിച്ചുവലിച്ച് .... ആമി അഭിയെ എഴുന്നേൽപ്പിച്ചു ....

എന്നിട്ട് അവർ വീട്ടിലോട്ട് നടന്നു ......

***************************************

സമീറിൻ്റെ വീട്ടിൽ

ഫൈസലിൻ്റെ ഫോൺ അടിച്ചുകൊണ്ടിരിക്കുന്നു ...

ഫൈസൽ ഫോൺ എടുത്തു ...

ഹലോ ... ഇക്ബാൽ ....

ഫൈസലേ ... ആദിക്ക് ഇപ്പോ എങ്ങനെ ഉണ്ട് ....

ഇപ്പോ കുഴപ്പം ഒന്നും ഇല്ലാ ...

ആദി വീട്ടിൽ ഉണ്ട് ....

നിൻ്റെ എടുത്ത് ആരെങ്കിലും ഉണ്ടോ ഇപ്പോൾ ...???

ഉണ്ടെങ്കിൽ പതിയെ അവിടെന്ന് മാറി നിൽക്ക് ....

സീരിയസ് ആയിട്ട് ഒരു കാര്യം പറയുവാൻ ഉണ്ട് ....

ഹ്മ്മ് ... ഒരുമിനിറ്റ് ...

ഹ ഹാ ..... പറഞ്ഞോ ഇക്ബാൽ ....

💬 Comments

View all comments