0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 761

മുഖ ഭാവം കണ്ടപ്പോൾ തന്നെ എന്തോ തന്നോട് പറയാൻ ഉണ്ട് എന്ന് അഭിക്ക് മനസിലായി ....

ആ നിശബ്ദത മുറിച്ചുകൊണ്ട് അഭി സംസാരിച്ചു തുടങ്ങി ....

ആമി എന്താണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നേ ........???

ഒന്നുമില്ല ഏട്ടാ .....

നി അതും പറഞ്ഞ് ഒഴിഞ്ഞുമാറണ്ട .....

ഞാൻ നിന്നെ ഇന്നും ഇന്നലെയും അല്ലലോ കണ്ടു തുടങ്ങിയത് ...

നി കാര്യം പറ ആമി ....

ഏട്ടാ .,,,,, അത് ...,,,,

എൻ്റെ കല്യാണം വിഷ്ണുഏട്ടനുമായി ഇപ്പോത്തന്നെ നടത്തോ ...???

എന്താ ഇപ്പോ തന്നെ നടത്തണോ ...??

അമ്പടി കള്ളി അപ്പോ ഇതായിരുന്നോ മനസ്സിൽ ...

ശ്യോ  ഈ ഏട്ടൻ ....

ഞാൻ പറഞ്ഞത് ഇപ്പോ എനിക്ക് കല്യാണം വേണ്ട എന്നാ ...

അത് പഠിത്തം ഒക്കെ കഴിഞ്ഞിട്ട് പോരെ ...???

എൻ്റെ ആമി ...,,,,,

നിന്നെ ഇപ്പോഴൊന്നും കെട്ടിക്കില്ല .....

ഇപ്പോ ഒന്ന് ഉറപ്പിച്ചിടും ....

അതും ഉറപ്പൊന്നും ഇല്ലാ .......

ആദ്യം വിഷ്ണുവിനോട് ചോദിക്കണ്ടേ .....???

അവൻ്റെ സമ്മതം നോക്കണ്ടേ ...???

എന്നിട്ടേ അതിനെ കുറിച്ചൊക്കെ ചിന്തിക്കു ...

അല്ല നിനക്ക് വിഷ്ണുവിനെ ഇഷ്ട്ടമാണോ ......???

അങ്ങനെ ചോദിച്ചാൽ ഇഷ്ട്ടപെടാതിരിക്കാൻ കാരണം ഒന്നും ഇല്ലല്ലോ ...

ഇതുവരെ അങ്ങനെ ഒന്നും തോന്നിയിട്ടില്ല ....

എല്ലാവരും കൂടെ പറയുമ്പോൾ.....

എനിക്ക് അറിയില്ല ഏട്ടാ .....

ആമി..... ആദ്യം അവർ ഇവിടെ എത്തട്ടെ ...

ഞാൻ വിഷ്ണുവിനോട് ചോദിക്കാം ....

പിന്നെ നിനക്ക് ഇഷ്ട്ടമില്ലെങ്കി ....

അത് നടത്താൻ ഏട്ടൻ സമ്മതിക്കില്ല ... സത്യം ....

ഇത്രയും പോരെ .....

💬 Comments

View all comments