Chapter Title : ആദിത്യഹൃദയം 4 [അഖിൽ]
.... തങ്ങളുടെ suvൽ കയറി നീങ്ങി ..... ആദിയെ ലക്ഷ്യം വെച്ച് ..... രാമപുരത്തോട്ട് ....
*************************************
പിറ്റേദിവസം പുത്തൻപുരക്കൽ
സമയം പുലർച്ച മൂന്നാവുന്നു ...
എല്ലാവരും വേഗം തന്നെ എഴുന്നേറ്റു ....
കുളിച്ചു വൃത്തിയായി .... നിർമാല്യം തൊഴുവാൻ ...
എല്ലാവരും കൂടെ ക്ഷേത്രത്തിലോട്ട് ചെന്നു ....
അവിടെ എത്തിയതും നിർമാല്യം തൊഴുവാൻ ക്ഷേത്രത്തിലെ മേലധികാരി ... വന്ന് എല്ലാവരെയും ഉള്ളിലേക്ക് കൂട്ടികൊണ്ടുപോയി ....
ക്ഷേത്രത്തിൻ്റെ പുറത്ത് ജനക്കൂട്ടം വരിയായി നില്കുന്നു .....
ക്ഷേത്രങ്ങളിൽ സൂര്യോദയത്തിനു മുന്നേ നടത്തപ്പെടുന്ന ഒരു പ്രധാന ചടങ്ങായതിനാൽ പുത്തൻപുരക്കൽ തറവാട്ട് കാർക്ക് മാത്രമേ ഉള്ളിലേക്ക് പ്രേവേശനം ഉള്ളു ....
കുറച്ചു സമയത്തിനു ശേഷം സ്നാനാദികർമങ്ങൾക്ക് എല്ലാം കഴിഞ്ഞ് ക്ഷേത്രം തന്ത്രി മന്ത്രജപങ്ങളോടെ ശ്രീകോവിലിൻ്റെ നടതുറന്നു..... തിരികൾ തെളിയിച്ചു .....
എന്നിട്ട് പുറത്തേക്കു ഇറങ്ങി .... ശേഖരനോടും ബാക്കിയുള്ളവരോടും ആയി തന്ത്രി ....
“"തലേന്ന് ചാർത്തിയ ഹാരങ്ങളും പുഷ്പങ്ങളും എടുത്തുമാറ്റുന്നതിനു മുന്നേയുള്ള പ്രഥമ ദർശനം അതിവിശിഷ്ടവും സര്‍വ്വാഭീഷ്ടപ്രദായകവുമാണ്.....ഈ നേരം തൊട്ടാണ് നിർമാല്യദര്‍ശനം ആരംഭിക്കുന്നത്. ശേഷം തലേന്നത്തെ ആടയാഭരണങ്ങൾ ഭഗവൽ വിഗ്രഹത്തിൽ നിന്ന് മാറ്റി പൂർണ്ണബിംബ തേജസ്സ് കാണുന്നതാണ് നിർമാല്യദര്‍ശനം “"
“"നിർമാല്യസമയത്ത് വിഗ്രഹത്തിൽ നിന്നുള്ള ഊര്‍ജപ്രസരണം പതിന്മടങ്ങാണ്.അതിനാൽ നിർമാല്യം തൊഴൽ പുണ്യദായകമാണ്. പിന്നീട് നല്ലെണ്ണകൊണ്ട് അഭിഷേകം ചെയ്തു വാകപ്പൊടിയോ പയറുപൊടിയോ ഉപയോഗിച്ച് എണ്ണമെഴുക്ക് ബിംബത്തിൽ നിന്ന് നീക്കം ചെയ്യുന്നു.ഈ സമയത്തുടനീളം നാമങ്ങൾ ജപിച്ചുകൊണ്ടുള്ള ഭഗവൽ ദർശനം സർവൈശ്വര്യങ്ങളും പ്രദാനം ചെയ്യും....അതുകൊണ്ട് എല്ലാവരും നല്ല പോലെ പ്രാർത്ഥിച്ചോളു എല്ലാം മംഗളം ആയി ഭവിക്കും .....”"
കുടുംബസമേതം എല്ലാവരും മനസ്സറിഞ്ഞു തൊഴുതു ....
അത്
💬 Comments
View all comments