0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.2K
കട്ട് ആയി .... അർജുനും ആദിയും കൂടെ സ്റ്റേജിൻ്റെ മുൻനിരയുടെ പുറകിൽ ആയി നിന്നു .... നടന്നു കൊണ്ടിരുക്കുന്ന പരുപാടി കഴിഞ്ഞതും എല്ലാവരും കൈയടിച്ചു .... ആരവങ്ങളും മുഴങ്ങി ... പെട്ടന്ന് സ്റ്റേജിൽ നിന്നും അന്നൗൺസ്‌മെന്റ് .... അടുത്തതായി സ്റ്റേജിൽ ക്ലാസിക്കൽ ഡാൻസുമായി എത്തുന്നത് ... ആതിര ചന്ദ്രശേഖർ ......... സ്റ്റേജിൻ്റെ കർട്ടൻ പൊന്തി ...... എല്ലാവരുടെ കണ്ണുകളും സ്റ്റേജിലോട്ട് .... പതിയെ സ്‌പീക്കറിൽ നിന്നും പാട്ടിൻ്റെ ശബ്ദമുയർന്നു ..... ആമി പതിയെ തൻ്റെ വീട്ടുകാർ ഇരിക്കുന്ന സ്ഥാലത്തോട്ട് ... നോക്കി .. എല്ലാവരെയും നോക്കി പുഞ്ചിരിച്ചു ... പെട്ടന്നാണ് ആമിയുടെ കണ്ണിൽ..... തൻ്റെ വീട്ടുകാരുടെ പുറകിൽ നിൽക്കുന്ന ആദിയുടെ മേൽ കണ്ണുപതിച്ചത് ..... ആദിയും ആമിയുടെ കണ്ണിലേക്ക് നോക്കി .... പെട്ടന്ന് ആമി കണ്ണുവെട്ടിച്ചു ......
പാട്ടിനൊപ്പം നൃത്തം ചെയ്യാൻ ആരംഭിച്ചു .... മനോഹരമായ ഗാനം ..... ആദിയും ആ ഗാനത്തിൽ ലയിച്ചു നിന്നു..... “ ആത്മാ രാമാ ആനന്ദ രമണാ അച്യുത കേശവ ഹരി നാരായണ ഭവ ഭയ ഹരണ വന്ദിത ചരണാ രഘുകുല ഭൂഷണാ രാജീവാ ലോചന ആദി നാരായണ ആനന്ദ ശയന സച്ചിദാനന്ദ ശ്രീ സത്യ നാരായണാ” പെട്ടന്ന് ആദിക്ക് എന്തോ ഒരു അസ്വസ്ഥതാ .... ആദി കണ്ണു തുറന്നു .... പെട്ടന്ന് തന്നെ വലത്തോട്ട് നോക്കി ... ആദി ഞെട്ടി .... മുല്ലപ്പൂവ് വാങ്ങുവാൻ പോയപ്പോൾ കണ്ട അതെ പെൺകുട്ടി .... തന്നെ നോക്കികൊണ്ട് നിൽക്കുന്നു .... അതെ വേഷം മുഖം ഷാളുകൊണ്ട് പകുതി മറച്ചുപിടിച്ചിരിക്കുന്നു .... അതിനാൽ മുഖം

💬 Comments

View all comments