Chapter Title : ആദിത്യഹൃദയം 4 [അഖിൽ]
സജീവും വിഷ്ണുവും വണ്ടിയിൽ നിന്നും ഇറങ്ങി ...
പതുക്കെ കടയിലോട്ട് നടന്നു ....
വിഷ്ണു തിരിഞ്ഞു നോക്കിയപ്പോൾ ...
ഡ്രൈവർ വണ്ടിയിൽ തന്നെ ഇരിക്കുന്നു ...
വിഷ്ണു വീണ്ടും വണ്ടിയുടെ അരികിലോട്ട് നടന്നു ചെന്നു ....
ഡ്രൈവറോട് അവരുടെ ഒപ്പം കഴിക്കാൻ വരുവാൻ നിർബന്ധിച്ചു ....
ഡ്രൈവർ സ്നേഹത്തോടെ നിരസിച്ചു ....
ഇനി നിർബന്ധിച്ചിട്ടും കാര്യം ഇല്ലാ എന്ന് മനസിലായതോടെ
വിഷ്ണു വീണ്ടും കടയിലോട്ട് തന്നെ നടന്നു ....
ഉള്ളിൽ കയറിയതും സജീവ് ഒരു ബെഞ്ചിൽ സ്ഥലം പിടിച്ചിരിക്കുന്നു ....
വിഷ്ണുവും... സജീവിൻ്റെ അടുത്തൊട്ട് നടന്നു ....
കടയിൽ ചെറിയ തിരക്കുണ്ട് ...
എല്ലാവരും പാചകം ചെയ്യുന്ന ആളെ അളിയാ എന്ന് അധിസംബോദന ചെയുന്നു ...
ഇത് കേട്ടപ്പോ വിഷ്ണു സജീവിനോട് ....
“പപ്പാ ഇതുകൊണ്ടായിരിക്കുംലെ അളിയൻ്റെ കട എന്ന് പേര് വന്നത് ...”
അത് കേട്ട് സജീവ് ചിരിയോടെ....
ആയിരിക്കും ....
അപ്പോഴേക്കും അളിയൻ സജീവിൻ്റെയും വിഷ്ണുവിൻ്റെയും ... അടുതെത്തി .....
“എന്താ വേണ്ടേ കഴിക്കാൻ ...???”
വിഷ്ണു- “പൊറാട്ടയും ബീഫും എടുത്തോ ചേട്ടാ ....”
ഇത് കേട്ടതും അളിയൻ വിഷ്ണുവിനോടും സജീവിനോടും ....
“നിങ്ങൾ ഇവിടെ ആദ്യം ആയിട്ടാണോ ...??
ഇതിനു മുൻപ് കണ്ടിട്ടില്ല .....
ഇവിടെ എവിടേക്ക് വന്നതാ .....”
സജീവ് - “ഇവിടെ ഉള്ളവർ തന്നെ ചേട്ടാ ....
കുറച്ചു നാൾ പുറത്തായിരുന്നു ....”
“ഇവിടുന്ന് പറയുമ്പോൾ ....??”
സജീവ്- “പുത്തൻപുരക്കൽ ..... അറിയോ ...??”
“പുത്തൻപുരക്കൽ ശേഖരൻ സാറിൻ്റെ.........????”
സജീവ്- “അതെ അത് തന്നെ ....
ശേഖരൻ സാറിൻ്റെ മരുമകൻ
💬 Comments
View all comments