Chapter Title : ആദിത്യഹൃദയം 4 [അഖിൽ]
......
ഇതു കണ്ടതും ജോൺ ദേഷ്യത്തിൽ ആദിയുടെ അടുത്ത് അലറി ....
""ടാ .... ഇങ്ങോട്ട് നോക്കെടാ തെണ്ടിച്ചെക്കാ ..... ""
ആദി ജോണിനെ നോക്കി .....
ഇത് കണ്ട ജോൺ തൻ്റെ അരയിൽ നിന്നും കത്തിയെടുത്തു ....
ഒരു പുച്ഛം കലർന്ന ചിരിയോടെ.... ജോൺ
ആദിയുടെ അടുത്തേക്ക് നടന്നു .....
പെട്ടന്ന് ഗോഡൗണിലെ കറൻറ്റ് പോയി ....
ഇരുട്ട് മാത്രം .....
വർഗീസ്- “ടാ എന്താ ഉണ്ടായേ എന്ന് നോക്കടാ ...”
അത് കേട്ടതും മല്ലന്മാരിൽ ഒരാൾ ഫോണിലെ ഫ്ലാഷും ഓണാക്കി പുറത്തെ കാൽ വെച്ചതും ....
അവൻ്റെ വേദനകൊണ്ടുള്ള അലർച്ചയാണ് കേട്ടത് ...
എല്ലാവരും പേടിച്ചു .....
ഫോണിലെ ഫ്ലാഷ് എല്ലാവരും പുറത്തേക്കുള്ള ഡോറിലേക്ക് അടിച്ചു ....
ആ കാഴ്ച്ച കണ്ടതും അവർ ഞെട്ടി ....
രക്തത്തിൽ കുളിച്ചു കിടക്കുന്നു ....
പുറത്തേക്ക് ഇറങ്ങിയ മല്ലന്മാരിൽ ഒരുത്തൻ ....
ആ കാഴ്ച്ച കണ്ടതും .... എല്ലാവരും തങ്ങളുടെ ഗൺ എടുത്തു പിടിച്ചു ....
ഫ്ളാഷ്‌ലൈറ്റിൻ്റെ സഹായത്തോടെ ചുറ്റും നോക്കി .....
ആരെയും കാണുന്നില്ല ......
എല്ലാവരും ആദിയുടെ നേരെ ഫ്ളാഷ്‌ലൈറ്റുകൊണ്ട് നോക്കി ...
ആദി എന്തോ കണ്ടത് പോലെ പേടിച്ചിരിക്കുന്നു .....
ആദിയെ ഭയം കീഴ്പെടുത്തി തുടങ്ങി....
ആദി മാത്രം അവരെ കണ്ടു .....
തങ്ങളോടൊപ്പം ഇരുട്ടിൽ നിൽക്കുന്ന മൂന്നുപേരെ .....
കറുത്ത വസ്ത്രത്തിൽ കണ്ണുകൾ മാത്രം കാണാവുന്ന പാകത്തിൽ ......
അവരുടെ ചലനങ്ങൾ എല്ലാം ആദിക്ക് മാത്രം മനസ്സിലാവുന്നു ....
അവർ വേഗത്തിൽ ആദിയുടെ നേരെ വന്നുകൊണ്ടിരിക്കുന്നു ....
അവരുടെ പതിഞ്ഞ സംസാരം ആദിക്ക് കേൾക്കാം .....
അവർ മൂന്നുപേരും പറയുന്നത് ഒരേ വരി മാത്രം ......
Kill them,,,, Kill them all
( അവരെ കൊല്ലുക,,,,,,എല്ലാവരെയും കൊല്ലുക )
********************************
തുടരും……….
കഥ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം പറയുക ….. അടുത്ത ഭാഗം വേഗം തന്നെ പബ്ലിഷ് ചെയ്യും
സ്നേഹത്തോടെ
അഖിൽ
💬 Comments
View all comments