Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
അന്വേഷിച്ചു നടന്നു നീങ്ങിക്കോളൂ… "
"ശരി സർ….
ഇപ്പോ തന്നെ…
ഞങ്ങൾ ഇവിടുന്നു ഇറങ്ങും… "
"പിന്നെ..,,,
വളരെ അധികം സൂക്ഷിക്കണം….
നിങ്ങൾ നിൽക്കുന്ന സ്ഥലം പുലിപാറയിൽ ആണ്…
സമയം വളരെ വൈകിയിരിക്കുന്നു…..
എപ്പോഴും പുലി ഇറങ്ങുന്ന സ്ഥലമാണ്…
മനസിലായാലോ ഞാൻ പറഞ്ഞത്…??? "
"യെസ് സർ…,,,
മനസിലായി ഞങ്ങൾ സൂക്ഷിച്ചോളാം…"
അത് പറഞ്ഞു തീർന്നതോടെ ഫോൺ കട്ട് ആയി…
ആ സംഘത്തിലെ മേൽ നോട്ടം വഹിക്കുന്ന വ്യക്തി…
വേഗം തന്നെ എല്ലാവരെയും അടുത്തേക്ക് വിളിച്ചു…
അവർ എല്ലാവരും വേഗം തന്നെ ആ വ്യക്തിയുടെ അടുത്തേക്ക് ശബ്ദമുണ്ടാക്കാതെ നീങ്ങി….
അടുത്തെത്തിയതും അയാൾ അവരോടായി പതിയെ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു…
"നമ്മൾ ഇവിടെ നിന്നും സർ ഉള്ള സ്ഥലത്തേക്ക് പോകണം…. അവരെ രണ്ടുപേരെയും അന്വേഷിച്ചുകൊണ്ട്…… "
എന്നിട്ട് കൂട്ടത്തിലെ ഒരുത്തനെ ചൂണ്ടി…. അവനോടായി പറഞ്ഞു…
"നീ ഗുഹയിലൂടെ അവിടേക്ക് എത്തണം…
അവർ ഗുഹയിലുണ്ടെങ്കിൽ……
ഒരിക്കലും അവർ രെക്ഷപെടാൻ പാടില്ല …
മനസിലായല്ലോ…?? "
അവൻ മനസിലായി എന്നും പറഞ്ഞു….
"എന്നാൽ..,,
ഒട്ടും വൈകിക്കേണ്ട….
ഇപ്പോ തന്നെ പൊയ്ക്കോളൂ… "
അത് പറഞ്ഞു തീർന്നതും അവൻ തന്റെ ആയുധങ്ങളുമായി ആ ഗുഹ ലക്ഷ്യമാക്കി നീങ്ങി…
ആ മേൽ നോട്ടം വഹിക്കുന്ന വ്യക്തി…
ബാക്കിയുള്ളവരെ കൂട്ടി… ആദിയെയും ആമിയെയും വേട്ടയാടുവാൻ ആ കൊടും കാട്ടിലൂടെ നടന്നു നീങ്ങി……
ഇതേസമയം തന്നെ പ്രധാനിയുടെ സംഘത്തിൽ നിന്നും ഒരുത്തനെ അവരുടെ അടുത്തുള്ള ഗുഹയിലേക്ക് അയാളും അയച്ചു…
***************************************
ഇതേസമയം
വിഷ്ണുവും അഭിയും കൂട്ടാളികളും കൂടെ ആമിയെ അന്വേഷിച്ചു വനത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നു…
കുറച്ചു ദൂരം കൂടെ
💬 Comments
View all comments