0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.5K
അവിടെ നോക്കിയതിനു ശേഷം കാർലോസ് പറഞ്ഞതുപോലെ അവർ അവിടെ വന്നതിന്റെ ഒരു ലക്ഷണവും കാണാത്തതുകൊണ്ട് വിഷ്‌ണുവും അഭിയും കൂട്ടാളികളും അവിടെ നിന്നും വിഷമത്തോടെ തിരിച്ചു നടന്നു…. അല്പസമയത്തിനുള്ളിൽ അവർ എവിടെനിന്നുമാണോ പിരിഞ്ഞത് അവിടെക്ക് തന്നെ തിരിച്ചെത്തി…. അധികം വൈകാതെ തന്നെ കാർലോസും കൂട്ടാളികളും തിരിച്ചെത്തി അവിടെയും നിരാശ മാത്രം…. വന്നപാടെ കാർലോസ്‌ വിഷ്ണുവിനോടും അഭിയോടും പറഞ്ഞു തുടങ്ങി… "അഭി..,, അവിടെ മുഴുവൻ ഞങ്ങൾ അന്വേഷിച്ചു… ആമിമോൾ അവിടെ എത്തിയതിൻ്റെ ഒരു ലക്ഷണവും അവിടെ കാണുന്നില്ല… " പെട്ടന്ന് തന്നെ വിഷ്ണു പറഞ്ഞു… "കാർലോസ് ചേട്ടാ… അവിടെയും അങ്ങനെ തന്നെ…. എൻ്റെ ഊഹം ശരിയാണെങ്കിൽ …. അവർ ഈ നദി മുറിച്ചു കടന്നിരിക്കണം…. നമ്മുക്ക് നഷ്ട്ടപെടുത്താൻ ഒട്ടും സമയമില്ല… ഇപ്പോ തന്നെ നമുക്ക് നദി മുറിച്ചു കടക്കണം…. " അത് പറഞ്ഞു തീർന്നതും എല്ലാവരും വേഗം തന്നെ നദിയുടെ തീരത്തേക്ക് നടന്നു… അവിടെ എത്തിയതും കൂട്ടാളികൾ ഒറ്റക്ക് നദി മുറിച്ചു കടക്കുവാൻ തുടങ്ങിയതും വിഷ്ണു അവരെ വിലക്കി….. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു… "നിങ്ങൾ ഈ നദി കണ്ടില്ലേ…
അതിൻ്റെ ഒഴുക്ക് കണ്ടില്ലേ…. ഒറ്റക്ക് കടക്കുവാൻ നോക്കിയാൽ ഒരാള്‍ പോലും മറുഭാഗത്ത് എത്തില്ല…. ഒരുമിച്ചു കടന്നാൽ നമ്മുക്ക് കടക്കുവാൻ സാധിക്കും… "പെട്ടന്ന് അഭി…. "വിഷ്ണു… എങ്ങനെ ആയാലും കുഴപ്പമില്ല…. നമ്മുക്ക് എത്രയും വേഗം ആമിയുടെ അടുത്തെത്തണം…… " അത് കേട്ടതും വിഷ്ണു തനിക്ക് ചുറ്റും കണ്ണോടിച്ചു…. പെട്ടന്ന് തന്നെ അവരുടെ അടുത്തായി…. ഒടിഞ്ഞു കിടന്നിരുന്ന മര കൊമ്പിലേക്ക് വിഷ്ണുവിൻ്റെ കണ്ണെത്തി… ചെറിയ കമ്പുകൾ അതിൻ്റെ ഇരുവശത്തായിട്ടുണ്ട്… ഒന്ന് ചെത്തി എടുത്താൽ

💬 Comments

View all comments