Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
ഇറങ്ങിവന്നതാണോ…?? "
ആമിയുടെ ചോദ്യം കേട്ട് ആദി ചിരിച്ചു എന്നിട്ട് ആമിയോട്….
"അവരെല്ലാം തിരിച്ചു വരാത്ത…
ഒരു യാത്ര പോയി…
അമ്മ എട്ടു വർഷം മുൻപും….
അച്ഛൻ ഒന്നര വർഷം മുൻപും പോയി…
ഇപ്പോ അവിടെ ഉണ്ടാവും.. "... ആദി ആകാശത്തിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു…അത് കേട്ടതും ആമിക്ക് അങ്ങനെ ചോദിക്കേണ്ടിരുന്നില്ല എന്ന് തോന്നി…
പിന്നെ അവർ തമ്മിൽ നിശബ്ദത മാത്രമായി…. കുറച്ചു നേരം കൂടെ അവർ മുൻപിലേക്ക് നടന്നുകൊണ്ടിരിക്കുന്നു….
കുറച്ചു ദൂരം പിന്നിട്ട ശേഷം ആദി പതിയെ ആമിയോട് സംസാരിച്ചു തുടങ്ങി….
"അതെ…
ആതിരയുടെ വീട്ടിൽ…
ആരൊക്കെയുണ്ട്….??? "
"എല്ലാവരുമുണ്ട്…. അച്ഛൻ അമ്മ ചേട്ടൻ പിന്നെ അങ്കിൾ ആന്റി അവരുടെ മകൻ വിഷ്ണുവേട്ടൻ…
പിന്നെ അച്ഛമ്മയും അച്ചാച്ചനും… "
"അഹ് എല്ലാവരുമുണ്ടല്ലോ….
ഞാൻ ഒരു കാര്യം ചോദിക്കട്ടെ…??? "
"ചോദിച്ചോ… "
"ആരായിരുന്നു…. അവർ…??
നമ്മൾ കണ്ടില്ലേ ആ പൊളിഞ്ഞ ക്ഷേത്രത്തിൻ്റെ അവിടെ വെച്ച്…..
എന്തിനാ നിന്നെ അവർ അവിടേക്ക് കൊണ്ടുവന്നത്…???
നീ എങ്ങനെ ഇവിടെ എത്തി…?? "
ആമി ഒരു നിമിഷത്തേക്ക് നിന്നു… എന്നിട്ട് പതിയെ ആദിയോട് പറഞ്ഞു തുടങ്ങി….
"അവർ ആരാണെന്ന് എനിക്ക് അറിയില്ല…
ഞാൻ ഫാമിലിയോടൊപ്പം ഇവിടേക്ക് വന്നതാണ്…
എൻ്റെ അങ്കിളിന് ഇവിടെ ഒരു എസ്റ്റേറ്റുണ്ട്….
അവിടെ എന്റെ പിറന്നാൾ ആഘോഷിക്കുബോഴാണ് അവർ എന്നെ ബലമായി പിടിച്ചു അവിടേക്ക് കൊണ്ടുവന്നത്…. "
"ഏഹ്… ഇത്രയും പേരുടെ മുൻപിൽ വെച്ചോ…?? "
"അതെ ആദിയേട്ടാ…
എനിക്ക് ഇപ്പോഴും നല്ല പേടിയുണ്ട്…
അവർ ഇനിയും വന്നലോ..??? "
"ഏയ് അവർ ഇനി വരുമെന്ന് തോന്നുന്നില്ല…
💬 Comments
View all comments