0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
അവൻ പെട്ടന്ന് തന്നെ ഇടിയുടെ ആഘാദത്തിൽ താഴേക്ക് ഇരുന്നു… പിന്നിൽ വരുന്നവൻ തന്റെ കൈയിലുള്ള വാൾ ആദിയുടെ തല നോക്കി വീശി ആദി അത് മനസ്സിലാക്കിയതും വേഗം തന്നെ കുനിഞ്ഞു എന്നിട്ട് തന്റെ ഇരു കൈകൾകൊണ്ടും അയാളെ ആഞ്ഞു തള്ളി അയാൾ തെറിച്ചു പിന്നിലേക്ക് പോയി ആദി വേഗം തന്നെ അയാളുടെ നേരെ ഓടി മുകളിലേക്ക് ഉയർന്നു തന്റെ മുട്ടുകാൽ കൊണ്ട് അയാളുടെ നെഞ്ചിൽ ചവുട്ടി… അയാൾ ചവുട്ടിന്റെ ആഘാദത്തിൽ പിന്നിലേക്ക് വീണു…. ആദി വേഗം തന്നെ അയാളുടെ നെഞ്ചിലേക്ക് കയറിയിരുന്നു എന്നിട്ട് അയാളുടെ നെഞ്ചിലെ ആയുധങ്ങൾ ഘടിപ്പിക്കുന്ന ബെൽറ്റിൽ നിന്നും കത്തി എടുത്ത് അയാളുടെ മുഖത്തിനു നേരെ ആഞ്ഞു കുത്തിവാൻ ഒരുങ്ങി… ആ ഒരു നിമിഷം എല്ലാവരും ഭയപ്പെട്ടു അയാളുടെ മരണം എല്ലാവരും മുന്നിൽ കണ്ടു… എന്നാൽ ആദി ആ കത്തി അയാളുടെ നെറ്റിയുടെ തൊട്ട് മുകളിൽ കൊണ്ടുവന്ന് നിറുത്തി…. ആദിക്ക് അയാളെ കൊല്ലുവാൻ പറ്റുന്നില്ല…. ആദിയുടെ കൈകൾ വിറച്ചു തുടങ്ങി……. ആദി വീണ്ടും ആഞ്ഞു കുത്തുവാൻ ശ്രമിച്ചു…. ഇല്ലാ ആദിക്ക് പറ്റുന്നില്ല… ആദിയുടെ കണ്ണിൽ നിന്നും ചെറുതായി കണ്ണുനീർ വന്നു തുടങ്ങി….. പതിയെ ആദി കരയുവാൻ തുടങ്ങി…. ആദിയുടെ കണ്ണുനീർ അവന്റെ കവിളിലൂടെ ധാരയായി ഒഴിക്കികൊണ്ടിരുന്നു…. പെട്ടന്ന് തന്നെ ആദിയുടെ തോൾ ഭാഗത്ത്‌ ശക്തമായി ഇരുമ്പ് വടി കൊണ്ട് പ്രഹരമേറ്റു… ആദിയുടെ ചവിട്ട് കൊണ്ട് താഴെ വീണവനാണ് ആദിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചത്… അടി കിട്ടിയതും അയാളുടെ ദേഹത്ത് നിന്നും ആദി തെറിച്ചു വീണു…… ആദി വീണതും ആദിയെ പ്രഹരിച്ചവൻ താഴെ വീണു

💬 Comments

View all comments