Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
കിടവനു നേരെ അയാളുടെ കൈകൾ നീട്ടി….
അയാൾ ആ കൈയിൽ പിടിച്ച് അവിടെ നിന്നും എഴുന്നേറ്റു ….
എന്നിട്ട് ആദിയുടെ നേരെ ഓടി..
വീണു കിടന്നിരുന്ന ആദിയെ അവർ വളുകൊണ്ട് കൊല്ലുവാൻ പോയതും അവരുടെ സംഘത്തിലെ മേൽ നോട്ടം വഹിക്കുന്ന വ്യക്തി അവരെ തടഞ്ഞു… എന്നിട്ട് അവരോട്…."അവനെ കൊല്ലരുത്…
സർ നമ്മളോട് പറഞ്ഞത് ഓർമയില്ലേ…… "
പെട്ടന്ന് തന്നെ അവർക്ക് അയാൾ പറഞ്ഞത് ഓർമയിൽ വന്നു…
""ജീവച്ഛവമായി ആദിയെ വേണമെന്ന് പറഞ്ഞത് ""
അതോടെ അവർ ആദിയെ കൊല്ലുന്നതിൽ നിന്നും പിന്മാറി….
പെട്ടന്ന് തന്നെ ആമി ആദിയുടെ അടുത്തേക്ക് ഓടുവാൻ തുടങ്ങി അത് കണ്ടതും അവളെ അവരുടെ രണ്ട് കൂട്ടാളികൾ ബലമായി പിടികൂടി…..
ആദി ഇതെല്ലാം കണ്ട് പതിയെ അവിടെ നിന്നും എഴുനേൽക്കുവാൻ തുടങ്ങി….
അത് കണ്ടതും അവർക്ക് ആടിയോടുള്ള ദേഷ്യം ഇരട്ടിച്ചു….
ആദി എഴുന്നേറ്റത് കണ്ടതും പെട്ടന്ന് തന്നെ അവരെ മേൽനോട്ടം വഹിക്കുന്ന വ്യക്തി അവരോടായി…
"അവനെ കൊല്ലണ്ട എന്നെ പറഞ്ഞിട്ടുള്ളു…. "
അത് കേട്ടതും ആ ഇരുമ്പ് വടി പിടിച്ച് നിൽക്കുന്നവൻ വേഗം തന്നെ ആദിയുടെ അരിക്കിലേക്ക് ഓടി എന്നിട്ട് ആ ഇരുമ്പ് വടി കൊണ്ട് ആടിയുടെ വയറ്റിൽ ആഞ്ഞടിച്ചു….
അടി കിട്ടിയതും ആദി താഴേക്ക് വീണു…
പിന്നെയും ആ രണ്ടുപേരും ആദിയെ പിടിച്ചെഴുനേൽപ്പിച്ചു എന്നിട്ട് ആദിയുടെ നെഞ്ചിലും വയറിലും പുറകിലും ശക്തമായി തന്നെ മർദിച്ചുകൊണ്ടിരുന്നു…
ആദിക്ക് ഒന്നും തന്നെ ചെയ്യുവാൻ സാധിക്കുന്നില്ല… ഇതെല്ലാം കണ്ട് കൊണ്ട് ആമി അലറി കരഞ്ഞുകൊണ്ടിരുന്നു….
എന്നാൽ ആ കരച്ചിലോക്ക് അവർക്ക് ആദിയെ അടിക്കുവാനുള്ള ആനന്ദം മാത്രമായി മാറി….
💬 Comments
View all comments