Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
അവസാനം ആദിയെ ഒരുത്തൻ ചവിട്ടിയതും ആദി തെറിച്ചു നേരെത്തെ അവന്റെ കൈയിൽ നിന്നും തെറിച്ചു വീണ ദൈ വാളിന്റെ അടുത്ത് വന്നു വീണു…
പിന്നെയും ആദിയെ അവർ മർദിക്കാൻ പോയതും ആ സംഘത്തിലെ മേൽനോട്ടം വഹിക്കുന്ന വ്യക്തി അവരെ തടഞ്ഞു എന്നിട്ട് അവരോടായി പറഞ്ഞു..
"ഇനി തല്ലിയാൽ അവൻ ചത്തു പോകും…
മതി ഇനി അവന്റെ കാര്യം സർ നോക്കിക്കോളും…
ഞാൻ സാറിനെ വിളിക്കട്ടെ…. "
അതും പറഞ്ഞ് അയാൾ അയാളുടെ സാറ്റ് ലൈറ്റ് ഫോൺ എടുത്തു അതിൽ ആദ്യം കിടക്കുന്ന നമ്പറിലേക്ക് ഡയൽ ചെയ്തു ആദ്യ റിങ്ങിൽ തന്നെ മറുതലക്കൽ ഫോൺ അറ്റൻഡ് ചെയ്തു…
"ഹലോ സർ ...,,,
അവരെ രണ്ടാളെയും കിട്ടി ...
ഇനി എന്താണ് ചെയേണ്ടത് ..??"
"ഹഹഹ ...
അവളെ എൻ്റെ അടുത്തേക്ക് കൊണ്ടുവന്നോളൂ ...
അവനെ എനിക്ക് ഒറ്റക്ക് കാണണം ...
അതുകൊണ്ട് അവനെ നമ്മുടെ സ്ഥലത്തേക്ക് കൊണ്ടുപോകണം ...
അവന് ഈ ഭൂമിയിലുള്ള നരകയാതന മുഴുവനും എനിക്ക് സമ്മാനമായി നൽകണം .....
പിന്നെ .... അവൻ നമ്മുടെ കൂട്ടാളികളുടെ ആരുടെയെങ്കിലും ദേഹത്തു തൊട്ടിട്ടുണ്ടെങ്കിൽ ...
അവൻ്റെ വലത്തേ കൈ അറത്തേക്ക് ......
ബാക്കിയൊക്കെ അവിടെ എത്തിയിട്ട് കൊടുക്കാം .....
എന്നാലേ എൻ്റെ നെഞ്ചിൽ വീണ തീ അണയുള്ളു ..."
"ശരി സർ ..,,,
ഞങ്ങൾ ഇപ്പോൾ തന്നെ ....
അവളെയും കൂട്ടി അവിടേക്ക് വരാം ..."
"വേഗം ഇറങ്ങിക്കോളൂ ..."
അത് പറഞ്ഞുകൊണ്ട് ഫോൺ കട്ടായി ....
ആ മേൽനോട്ടം വഹിക്കുന്ന വ്യക്തി അവരോടായി പറഞ്ഞു .....
"ഇവനെ
💬 Comments
View all comments